കറ്റാര്‍ വാഴ നിങ്ങളുടെ മുഖത്തെ മൃദുലവും സൗമ്യവുമാക്കും. കൂടാതെ സ്‌കിന്നിനെ ജലാംശമുള്ളതാക്കുകയും ചെയ്യും.
ചുളിവുകള്‍ ഇല്ലാതാക്കുന്നു
സ്‌കിന്നിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നു. സ്ഥിരമായി കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് ചുളിവുകള്‍ കുറയ്ക്കാനും കാലക്രമേണ അതില്ലാതാക്കാനും സഹായിക്കും.
വിണ്ടുകീറുന്നത് ഒഴിവാക്കുന്നു
തണുപ്പുകാലത്ത് കാല്‍ വിണ്ടുകീറുന്നത് ഇല്ലാതാക്കാന്‍ കറ്റാര്‍വാഴ ഉപയോഗിക്കാം. ഇതുപയോഗിച്ച് പതുക്കെ തടവിയാല്‍ മതി. അമര്‍ത്തി ഉരയ്ക്കരുത്.
ചുണ്ടിലെ വിള്ളല്‍
ചുണ്ടിലുണ്ടാവുന്ന വിള്ളല്‍ ഇല്ലാതാക്കാനും കറ്റാര്‍വാഴ ഉപയോഗിക്കാം. രാത്രി ഉറങ്ങുന്നതിനു മുമ്പ് അല്പം കറ്റാര്‍ വാഴ നീര് ചുണ്ടില്‍ പുരട്ടുക.