| Wednesday, 19th September 2018, 2:34 pm

'കാസ്റ്റിംഗ് കൗച്ചില്‍ നിന്ന് ആനുകൂല്യം നേടിയവര്‍ മീ ടു ക്യാംപയിനുമായി മുന്നോട്ട് വരുന്നത് അംഗീകരിക്കാന്‍ കഴിയില്ല'; നടി റിച്ച ഛധ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി റിച്ച ഛധ. കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനെതിരെ ശബ്ദങ്ങളും ഉയരുന്നുണ്ടെന്നും റിച്ച പറയുന്നു.

എന്നാല്‍ ഒരേസമയം കാസ്റ്റിംഗ് കൗച്ച് അതിക്രമങ്ങള്‍ നേരിട്ട് അതില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയവര്‍ തന്നെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ മുന്നോട്ട് വരുന്നുണ്ട്. മീ ടു മുദ്രാവാക്യം മുഴക്കാന്‍ ഇത്തരം ആള്‍ക്കാര്‍ രംഗത്തുവരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും റിച്ച പറഞ്ഞു.

ALSO READ: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7,8,9 തിയ്യതികളില്‍ നടക്കും

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് റിച്ചയുടെ ഈ പ്രതികരണം.

കാസ്റ്റിംഗ് കൗച്ചിന് അനുവാദം നല്‍കി അതിന്റെ ആനുകൂല്യം കൈപ്പറ്റുന്ന നിരവധി പേരേ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ ഇത് തെറ്റാണെന്ന് പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്യുന്നു.”- റിച്ച പറഞ്ഞു.

ഹോളിവുഡില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഒരു ശബ്ദമാകാന്‍ മീ ടു ക്യാംപയിന് സാധിച്ചു. എന്നാല്‍ ഇന്ത്യയില്‍ ആ രീതിയിലുള്ള മുന്നേറ്റമുണ്ടാക്കാന്‍ മീ ടു ക്യാംപയിന് കഴിഞ്ഞില്ലെന്നും റിച്ച പറഞ്ഞു.

മറ്റുള്ളവയെ അപേക്ഷിച്ച് ഇന്ത്യന്‍ ചലച്ചിത്രതാരങ്ങള്‍ക്കിടയില്‍ ഒരു ഐക്യമില്ലെന്നാണ് റിച്ച പറഞ്ഞത്. ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീയ്ക്ക് യാതൊരു സംരക്ഷണവും ഇന്ത്യയില്‍ ഉറപ്പാക്കുന്നില്ലെന്നും റിച്ച പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more