ഒരിക്കലും പൊട്ടാത്ത സ്‌ക്രീനുമായി സാംസങ് ഗാലക്‌സി എസ് ഫോര്‍ വരുന്നു. ഗാലക്‌സി സ്മാര്‍ട്ട് ഫോണിന്റെ അടുത്ത ഘട്ടം എന്ന നിലയ്ക്കാണ് ഗാലക്‌സി എസ് ഫോര്‍ സാംസങ് അവതരിപ്പിക്കുന്നത്.[]
അടുത്ത വര്‍ഷം ഏപ്രിലോടെ ഗാലക്‌സി എസ് ഫോര്‍ വിപണിയില്‍ എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്ന് മൊബൈല്‍ ഡിവിഷന്‍ ചെര്‍മാന്‍ ജെ.കെ ഷിന്‍ പറഞ്ഞു.
ഒരിക്കലും പൊട്ടിപ്പോകാത്ത വലിയ സ്‌ക്രീന്‍ തന്നെയാണ് എസ് ഫോറിന്റെ പ്രധാന പ്രത്യേകതയായി കമ്പനി അവതരിപ്പിക്കുന്നത്. ആപ്പിളിന്റെ ഐഫോണിനോടായിരിക്കും സാംസങ് എസ് ഫോര്‍ കിടപിടിക്കുന്നത്.
സാംസങ് ഫോണുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാര്‍ന്ന ഡിസ്‌പ്ലേയും സൈസുമായാണ് ഗാലക്‌സി എസ് ഫോര്‍ വിപണിയിലെത്തുന്നത്.
കൂടിയ പ്രൊസസിങ് പവറും 13 മെഗാ പിക്‌സല്‍ ക്യാമറയുമായാണ് എസ് ഫോറിലുള്ളത്. പിച്ചര്‍ ഡെന്‍സിറ്റി 441 ആണ് എസ് ഫോറിനുള്ളത്. സാംസങ് ഗാലക്‌സി എസ് 3 യുടേത് 306 പിക്‌സലായിരുന്നു.
ഏപ്രില്‍ മാസത്തോടെ തന്നെ മൊബൈല്‍ വിപണിയില്‍ എത്തിക്കാനാകുമെന്നാണ് കരുതുന്നത് ഫോണിന്റെ പൊട്ടാത്ത പ്ലാസ്റ്റിക് ഡിസ്‌പ്ലെയില്‍ ചില വ്യത്യസ്തകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ആര്‍ക്കും കിടപിടിക്കാന്‍ കഴിയാത്തത്ര രീതിയിലുള്ള ടെക്‌നോളജിയാകണം ഫോണിന് ഉണ്ടാകേണ്ടതെന്ന നിര്‍ബന്ധമുണ്ടെന്നും യു.ബി.എസ് അനലിസ്റ്റ് നിക്കോളാസ് ഗൗഡോയ്‌സ് പറഞ്ഞു.