ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ സൂപ്പര്‍താരം ബെന്‍ സ്റ്റോക്‌സ് ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം താരം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.
ട്വന്റി-20 ടെസ്റ്റ് ക്രിക്കറ്റ് എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായാണ് താരം ഏകദിനത്തില്‍ നിന്നും വിരമിച്ചത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനും കൂടിയാണ് താരം.
വലിയ മാച്ചുകളില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍താരമാണ് ബെന്‍ സ്റ്റോക്‌സ്.
2019ലെ ലോകകപ്പ് ഫൈനലിലും ആഷസ് 2019 ഹെഡിങ്ങ്‌ലി ടെസ്റ്റിലും, കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെ വിജയിപ്പിച്ചതില്‍ സ്റ്റോക്‌സിന്റെ പങ്ക് ഐക്കോണിക്കാണ്.
താരത്തെ ലോകകപ്പിലേക്ക് ഇംഗ്ലണ്ട് ടീം തിരിച്ചുവിളിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടീമിന്റെ ആവശ്യം അദ്ദേഹം സ്വീകരിച്ചുവെന്നാണ് ടെലഗ്രാഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2019ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടന്ന ലോകകപ്പ് ഫൈനലില്‍ സ്‌റ്റോക്‌സിന്റെ 84 റണ്‍സാണ് ഇംഗ്ലണ്ടിനെ സൂപ്പര്‍ ഓവറില്‍ എത്തിച്ചതും അവിടുന്ന് കപ്പിലേക്കും എത്തിച്ചതും ബൗണ്ടറിയുടെ അടിസ്ഥാനത്തിലായിരുന്നു ഇംഗ്ലണ്ട് അന്ന് കപ്പ് നേടിയത്.
ഇംഗ്ലണ്ടിനായി 105 ഏകദിന മത്സരങ്ങള്‍ കളിച്ച സ്‌റ്റോക്‌സ 2900ത്തിന് മുകളില്‍ റണ്‍സും 74 വിക്കറ്റും നേടിയിട്ടുണ്ട്.
Content Highlight: Ben Stokes will be returing to worldcup