ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ശുഭ്മന്‍ ഗില്‍ നേടിയ സെഞ്ച്വറിയിലാണ് 255 റണ്‍സിലെത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യം മറികടക്കാനാകാതെ 292 റണ്‍സ് മാത്രം നേടിയാണ് ത്രീ ലയേണ്‍സ് തലകുനിച്ചത്.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയുടെ വിക്കറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പട്ടിരുന്നു. 132 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 73 റണ്‍സായിരുന്നു താരം നേടിയത്.
Ben Stokes said “Technology got it wrong on this occasion”. [PTI/Press – About Crawley’s LBW decision] pic.twitter.com/d0jsmjQpDq
— Johns. (@CricCrazyJohns) February 5, 2024
ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഒരു എല്‍.ബി.ഡബ്ല്യു അപ്പീലിലാണ് സാക്കിന് വിക്കറ്റ് നഷ്ടമായത്. എന്നാല്‍ താരത്തിന്റെ വിക്കറ്റ് ടെക്‌നോളജിയുടെ മിസ്‌റ്റേക്ക് ആണെന്ന് പറയുകയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്.
‘സാക് ക്രോളിയുടെ എല്‍.ബി.ഡബ്ല്യു ഡിസിഷന്‍ ടെക്‌നോളജിക്ക് സംഭവിച്ച പിഴവാണ്,’ സ്റ്റോക്‌സ് പറഞ്ഞു.
— Out Of Context Cricket (@GemsOfCricket) February 5, 2024
41ാം ഓവറിന്റെ അവസാന പന്തില്‍ 194 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിലിരിക്കെ സാക്ക് എല്‍.ബി.ഡബ്ല്യു ആവുകയായിരുന്നു. എന്നാല്‍ അമ്പയര്‍ അപ്പീല്‍ തിരസ്‌കരിച്ചു. ശേഷം ഇന്ത്യ റിവ്യു ആവശ്യപ്പെടുകയായിരുന്നു. പന്ത് ലെഗ് സ്റ്റംപില്‍ ഹിറ്റ് ചെയ്തതിനെ തുടര്‍ന്ന് താരം പുറത്താകുകയായിരുന്നു.
Ben Stokes said, “Zak Crawley’s LBW decision was the wrong one by the technology”. pic.twitter.com/AwNMJTtJdj
— Mufaddal Vohra (@mufaddal_vohra) February 5, 2024
ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 396 റണ്‍സാണ് അടിച്ചെടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 253 റണ്‍സിന് തകരുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Ben Stokes Talks About Zak Crawley’s Wicket