ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഒക്ടോബര്‍ ഏഴ് മുതല്‍ നടക്കാനിരിക്കുകയാണ്. എന്നാല്‍ പരമ്പരയ്ക്ക് മുമ്പേ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. ത്രീ ലയണ്‍സിന്റെ റെഡ് ബോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റേക്സിന് പരിക്ക് പറ്റിയതിനാല്‍ പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായിരിക്കുകയാണ്.
നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സിനായി കളിക്കുന്നതിനിടയില്‍ പിരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശ്രീലങ്കയ്ക്കെതിരായ മൂന്ന് ഹോം ടെസ്റ്റ് മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടിരുന്നു. ഹോം പരമ്പര 2-1ന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തിലും താരം ഉണ്ടാകില്ലെന്ന് നേരിട്ട് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞത്
‘ഈ മത്സരത്തിന് മുമ്പേ ഫിറ്റാകാന്‍ ഞാന്‍ കഠിനമായി ശ്രമിച്ചിരുന്നു, പക്ഷെ മത്സരം ഒഴിവാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. എനിക്ക് കളിക്ക് ഒരുങ്ങാന്‍ സാധിച്ചിട്ടില്ല. പാകിസ്ഥാനെതിരെയുള്ള രണ്ടാം മത്സരത്തില്‍ ഫിറ്റാകാന്‍ എനിക്ക് 10 ദിവസത്തെ സമയമുണ്ട്. എന്നാലും ബൗളിങ്ങിന്റെ കാര്യത്തില്‍ എനിക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല,’ സ്റ്റോക്‌സ് പറഞ്ഞു.
ബെന്‍ സ്റ്റോക്‌സിന്റെ അഭാവത്തില്‍ ഒല്ലി പോപ്പിന്റെ നേതൃത്വത്തിലായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക. മാത്രമല്ല താരത്തിന്റെ പരിക്കിനെതുടര്‍ന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയും നേരത്തെ സംസാരിച്ചിരുന്നു.
‘അദ്ദേഹം ഓടാനും മറ്റ് കാര്യങ്ങളും ആരംഭിച്ചിട്ടുണ്ട്, പക്ഷേ ആരോഗ്യമുള്ളതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് മെഡിക്കല്‍ ടീം നിരവധി പരിശോധനകള്‍ നടത്തും. പാകിസ്ഥാന്‍ പരമ്പരയ്ക്ക് ഞങ്ങള്‍ തയ്യാറാണ്, ടീമിന് മതിയായ നിലവാരമുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഞങ്ങള്‍ക്ക് ധാരാളം ഓപ്ഷനുകള്‍ ഉണ്ട്,’ പാകിസ്ഥനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ക്രോളി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Ben Stokes Talking About Pakistan Test