| Wednesday, 26th July 2023, 8:47 pm

ആന്‍ഡേഴ്‌സണെ ഇനിയും ടീമില്‍ വേണോ എന്ന് ചോദ്യം; സൂപ്പര്‍ കൂളായി ബെന്‍ സ്റ്റോക്‌സിന്റെ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളറാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ടിനായി 700 ഓളം വിക്കറ്റുകള്‍ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്. നിലവില്‍ നടക്കുന്ന ആഷസില്‍ മോശം പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.

അടുത്ത ഞായറാഴ്ച 41 തികയുന്ന അദ്ദേഹം ആഷസിലെ അവസാന മത്സരത്തിലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ നാല് മത്സരം കഴിഞ്ഞപ്പോള്‍ 2-1ന് ഓസ്‌ട്രേലിയ മുന്നിട്ട് നില്‍ക്കുന്നുണ്ട്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന നാലാം മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. അഞ്ചാം മത്സരം വിജയിച്ച് പരമ്പര സമനിലയിലെത്തിക്കാനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുക. എന്തായാലും കഴിഞ്ഞ ആഷസ് വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓസീസ് ആഷസ് നിലനിര്‍ത്തിയിട്ടുണ്ട്.

മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 76.75 ശരാശരിയില്‍ നാല് വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ആന്‍ഡേഴ്‌സണ്‍ പരമ്പരയില്‍ ഇതുവരെ വീഴ്ത്തിയത്. കാമറൂണ്‍ ഗ്രീനും ജോഷ് ടംഗും വിക്കറ്റ് പട്ടികയില്‍ അദ്ദേഹത്തേക്കാള്‍ മുന്നിലാണ്. ഇംഗ്ലണ്ട് ജയിച്ച ഹെഡിംഗ്ലിയിലെ മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു.

അവസാന ടെസ്റ്റില്‍ മാച്ച് വിന്നിങ് സംഭാവനയിലൂടെ ഇതുവരെയുള്ള തന്റെ പ്രകടനത്തിന് പകരം വയ്ക്കാന്‍ ആന്‍ഡേഴ്‌സണിപ്പോള്‍ അവസരമുണ്ട്. ഇംഗ്ലണ്ടിന് ഓവലില്‍ ജയിക്കേണ്ടതുണ്ട്, ഓസ്ട്രേലിയയില്‍ നിന്ന് ഷോ മോഷ്ടിക്കാന്‍ ആന്‍ഡേഴ്‌സനെക്കാള്‍ മികച്ചത് മറ്റാരുമില്ല.

മത്സരത്തിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, 41 വയസ്സ് തികയുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടരാന്‍ തയ്യാറുള്ള ആന്‍ഡേഴ്‌സണെ ടീമില്‍ വേണോ എന്ന് ബെന്‍ സ്റ്റോക്സിനോട് ചോദിക്കുന്നുണ്ട്. അതിന് സൂപ്പര്‍കൂളായി സ്റ്റോക്സിന് ഒറ്റവാക്കില്‍ മറുപടിയുണ്ട് ”അതെ,’എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്തുകൊണ്ടാണ് ജെയിംസ് ആന്‍ഡേഴ്‌സണെ തന്റെ ടീമില്‍ ആവശ്യമെന്നും ഒരു ഫാസ്റ്റ് ബൗളറായി അദ്ദേഹം എന്താണ് വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടര്‍ സ്റ്റോക്‌സിനോട് ചോദിച്ചു.

‘അവന്‍ പതിവുപോലെ എനിക്ക് ധാരാളം വാഗ്ദാനം ചെയ്യുന്നില്ല. നോക്കൂ, അവന്‍ ക്വാളിറ്റിയുള്ള ഒരു മനുഷ്യനാണ്. ഈ പരമ്പരയിലും എല്ലാവരുമായി അദ്ദേഹം ഒത്തുചേര്‍ന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ഈ പരമ്പരയില്‍ താന്‍ ആഗ്രഹിച്ച വിക്കറ്റുകളില്‍ അദ്ദേഹം ഇമ്പാക്ട് ഉണ്ടാക്കിയില്ലെങ്കിലും അദ്ദേഹം ഒരു മികച്ച ബൗളറും ക്വാളിറ്റി പെര്‍ഫോമറുമാണ്,’ സ്‌റ്റോക്‌സ് പറഞ്ഞു.

ജുലൈ 27 വെള്ളിഴാഴ്ചയാണ് ആഷസിലെ അഞ്ചമാത്തെയും അവസാനത്തെയും മത്സരം. ഓവലില്‍ വെച്ചാണ് മത്സരം നടക്കുക.

Content Highlight: Ben Stokes reply to Interviewer who asked about Anderson’s Inclusion

We use cookies to give you the best possible experience. Learn more