സ്റ്റോക്‌സിന് തിരിച്ചടി; ലങ്കയ്‌ക്കെതിരെ പുതിയ അവതാരം!
Sports News
സ്റ്റോക്‌സിന് തിരിച്ചടി; ലങ്കയ്‌ക്കെതിരെ പുതിയ അവതാരം!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th August 2024, 3:24 pm

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള പരമ്പര ഓഗസ്റ്റ് 21 മുതല്‍ ഓള്‍ഡ് ട്രഫോഡില്‍ നടക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 21 മുതല്‍ 25 വരെയും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റബര്‍ രണ്ട് വരെയും പരമ്പരയിലെ അവസാന ടെസ്റ്റ് സെപ്റ്റബംര്‍ ആറ് മുതല്‍ 10 വരെയുമാണ് നടക്കുക.

എന്നാല്‍ അടുത്തിടെ നടന്ന ഹണ്‍ഡ്രഡ് ടൂര്‍ണമെന്റ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടറും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്സിന് പരിക്ക് പറ്റിയിരുന്നു. നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്സിന് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. പരിക്ക് പറ്റിയതോടെ സ്റ്റോക്‌സിന് ഇംഗ്ലണ്ട് – ശ്രീലങ്ക ടെസ്റ്റ് മത്സരത്തില്‍ നിന്നും പുറത്താകേണ്ടി വന്നിരുന്നു.

ഇപ്പോള്‍ താരത്തിന് പകരം ഇംഗ്ലണ്ട് മറ്റൊരു പേസ് ബൗളറെ ടീമില്‍ എടുത്തിരിക്കുകയാണ്. മാത്യു പോട്‌സിനെയാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനുവേണ്ടി ആറ് ടെസ്റ്റ് മത്സരത്തിലെ 11 ഇന്നിങ്‌സില്‍ നിന്ന് 673 റണ്‍സ് വിട്ടുകൊടുത്ത് 23 വിക്കറ്റുകളാണ് താരം നേടിയത്.

4/13 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിലുണ്ട്. 3.11 എക്കണോമിയിലും 29.26 ആവറേജും താരത്തിനുണ്ട് ഏകദിനത്തില്‍ 4 മത്സരത്തില്‍ നിന്നും രണ്ട് വിക്കറ്റും താരം നേടിയിരുന്നു. പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്റ്റാര്‍ ബാറ്റര്‍ ഒല്ലി പോപ്പിനേയാണ് തെരഞ്ഞെടുത്തത്.

വെസ്റ്റ് ഇന്ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് സീരീസില്‍ ഇംഗ്ലണ്ട് 3-0ന് വിജയം സ്വന്തമാക്കിയത് സ്റ്റോക്സിന്റെ നേതൃത്വത്തിലായിരുന്നു. നിലവില്‍ 2025 എസ്.എ20 ക്രിക്കറ്റ് ലീഗില്‍ എം.ഐ കേപ്ടൗണുമായി ബെന്‍ സ്റ്റോക്സ് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

 

Content Highlight: Ben Stokes Replaced In Test Match Against Sri Lanka