ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 218 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 477 റണ്‍സിനും ഓള്‍ ഔട്ട് ആയി. ശേഷം രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 195 റണ്‍സിന് തകര്‍ക്കുകയായിരുന്നു. ഇതോടെ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
തോല്‍വി വഴങ്ങിയെങ്കിലും ഇംഗ്ലണ്ടിന് അഭിമാനിക്കാവുന്ന നേട്ടമാണ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നേടിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമാകാനാണ് സ്റ്റോക്‌സിന് സാധിച്ചത്. 102 ടെസ്റ്റ് മത്സരത്തിലെ 185 ഇന്നിങ്‌സുകളില്‍ നിന്ന് 128 ലിക്‌സറുകളാണ് സ്‌റ്റോക്‌സ് നേടിയത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, ടീം, സിക്‌സര്‍
ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 128
ബ്രെന്‍ഡന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 107
ആദമ ഗില്‍ക്രിസ്റ്റ് – സൗത്ത് ആഫ്രിക്ക – 100
ക്രിസ് ഗെയിന്‍ – വെസ്റ്റ് ഇന്‍ഡീസ് – 98
വിരേന്ദര്‍ സെവാഗ് – ഇന്ത്യ – 91
ഇന്ത്യന്‍ ബൗളിങ്ങ് നിരയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റിലും തകര്‍ന്നത്. ഇന്ത്യയുടെ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍ അഞ്ച് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് കരിയറിലെ 36ാം അഞ്ച് വിക്കറ്റ് നേട്ടമാണ് താരം സ്വന്തമാക്കിയത്. സാക്ക് ക്രോളി (0), ബെന്‍ ഡക്കറ്റ് (2), ഒല്ലി പോപ് (19), ബെന്‍ സ്റ്റോക്സ് (2), ബെന്‍ ഫോക്സ് എന്നിവരെയാണ് ആര്‍. അശ്വിന്‍ പുറത്താക്കിയത്.
39 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയുടെയും 84 റണ്‍സ് നേടിയ ജോ റൂട്ടിന്റേയും വിക്കറ്റ് കുല്‍ദീപാണ് സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറ 20 റണ്‍സ് നേടിയ ടോം ഹാര്‍ട്ലിയുടെയും പൂജ്യം റണ്‍സ് നേടിയ മാര്‍ക്ക് വുഡിനേയുമാണ് പുറത്താക്കിയത്. 13 റണ്‍സ് നേടിയ ഷൊയ്ബ് ബഷീറിന്റെ വിക്കറ്റാണ് ജഡേജക്ക് സ്വന്തമാക്കാന്‍ സാധിച്ചത്.
Content Highlight: Ben Stokes In Record Achievement