ഞായറാഴ്ച നടന്ന ഹണ്‍ഡ്രഡ് ടൂര്‍ണമെന്റ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടറും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്‌സിന് പരിക്ക് പറ്റിയിരിക്കുകയാണ്. നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിന് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരെ സൂപ്പര്‍ചാര്‍ജേഴ്‌സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്നതിനിടയിലാണ് 33 കാരനായ സ്റ്റോക്‌സിന് പരിക്ക് പറ്റിയത്. ശേഷം രണ്ട് റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. റിട്ടയേഡ് ആയാണ് താരം പുറത്ത് പോയത്.
താരത്തിന്റെ പരിക്ക് ഇംഗ്ലണ്ട് ടീമിനെ ഇപ്പോള്‍ വെട്ടിലാക്കിയിരുക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര സ്റ്റോക്‌സിന് നഷ്ടമാകുമോ എന്നതാണ് പുതിയ ആശങ്ക. മത്സര ശേഷം സഹ താരം ഹാരി ബ്രൂക്കിനോട് സ്‌റ്റോക്‌സിന്റെ പരിക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗുരുതരമാണോ എന്ന് സ്‌കാന്‍ ചെയ്യണം എന്നായിരുന്നു പറഞ്ഞത്.
‘അവന് നല്ല പരിക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ അവന്റെ പരിക്ക് നാളെ (തിങ്കള്‍) സ്‌കാന്‍ ചെയ്യേണ്ടിവരും,’ ഹാരി പറഞ്ഞു.
കഴിഞ്ഞ ടെസ്റ്റ് സീരീസില്‍ ഇംഗ്ലണ്ട് വെസ്റ്റ് ഇനഡീസിനെ 3-0ന് പരാജയപ്പെടുത്തിയത് സ്റ്റോക്‌സിന്റെ നേതൃത്വത്തിലാണ്. എന്നാല്‍ താരത്തിന്റെ പരിക്ക് ശ്രീലങ്കന്‍ പര്യടനത്തിന് വെല്ലുവിളി തന്നെയാണ്. ഓഗസ്റ്റ് 21 മുതല്‍ ഓള്‍ഡ് ട്രഫോഡിലാണ് മത്സരം ആരംഭിക്കുന്നത്.
ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 21 മുതല്‍ 25 വരെയും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റബര്‍ രണ്ട് വരെയും പരമ്പരയിലെ അവസാന ടെസ്റ്റ് സെപ്റ്റബംര്‍ ആണ് മുതല്‍ 10 വരെയുമാണ് നടക്കുക.
Content Highlight: Ben Stokes In Big Setback At Test Match Against Sri Lanka