| Wednesday, 13th September 2023, 8:06 pm

തിരിച്ചുവന്ന് മൂന്നാം മത്സരത്തില്‍ സെഞ്ച്വറി; ബീസ്റ്റ് ഈസ് ബാക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലന്‍ഡിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് സെഞ്ച്വറി നേടി. 76 പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏകദിനത്തിലെ സ്‌റ്റോക്‌സിന്റെ നാലാം സെഞ്ച്വറിയാണിത്.

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് താരം ഏകദിനത്തില്‍ 100 റണ്‍സ് കടക്കുന്നത്. 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിനെതിരെയാണ് സ്‌റ്റോക്‌സ് ഏകദിനത്തില്‍ അവസാനമായി നൂറ് റണ്‍സിന് മുകളില്‍ നേടിയത്. മൂന്നാം വിക്കറ്റ് ഓപ്പണര്‍ ഡേവിഡ് മലനുമായി 199 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് സ്റ്റോക്‌സ് സൃഷ്ടിച്ചത്.

നിലിവില്‍ 102 പന്തില്‍ 142 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ് താരം. മത്സരം 38.3 ഓവര്‍ പിന്നിടുമ്പോള്‍ 293 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിന്നും വിരമിച്ച താരമായിരുന്നു സ്‌റ്റോക്‌സ്. എന്നാല്‍ ലോകകപ്പ് അടുത്തതോടെ താരത്തിനെ ഇംഗ്ലണ്ട് തിരിച്ചുവിളിക്കുകയായിരുന്നു.

Content Highlight: Ben Stokes hits Century Against Newzeland

We use cookies to give you the best possible experience. Learn more