| Monday, 14th October 2024, 4:18 pm

സൂപ്പര്‍ താരങ്ങളില്ലാത്ത പാകിസ്ഥാനെതിരെ ഇരട്ടി ശക്തിയില്‍ ഇംഗ്ലണ്ട്; പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയത് അതിശക്തന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് നടക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 15 മുതല്‍ 19വരെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ആദ്യ മത്സരത്തിന് വേദിയായ അതേ മുള്‍ട്ടാന്‍ സ്റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും 47 റണ്‍സിനും തോല്‍വി വഴങ്ങിയാണ് പാകിസ്ഥാന്‍ തലകുനിച്ചുനിന്നത്. ഈ തോല്‍വിക്ക് പിന്നാലെ സ്വന്തം മണ്ണില്‍ ടെസ്റ്റ് വിജയത്തിനായുള്ള പാകിസ്ഥാന്റെ കാത്തിരിപ്പ് നീളുകയാണ്.

ഇപ്പോള്‍ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍ പുറത്ത് വിട്ടിരിക്കുകയാണ്. പരിക്കിന്റെ പിടിയിലായ ഇംഗ്ലണ്ടിന്റെ റെഡ് ബോള്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ് ടീമിനില്‍ തിരിച്ചെത്തിയിരിക്കുന്നത് ഇംഗ്ലണ്ടിനെ ഇരട്ടി ശക്തരാക്കിയിരിക്കുകയാണ്. മുള്‍ട്ടാനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരിക്ക് കാരണം സ്റ്റോക്‌സിന് കളിക്കാന്‍ സാധിച്ചില്ലായിരുന്നു. പരിക്കിനെ തുടര്‍ന്ന് സ്റ്റോക്‌സിന് ശ്രീലങ്കയോടുള്ള മൂന്ന് പരമ്പര നഷ്ട്‌പ്പെട്ടിരുന്നു. പരമ്പരയില്‍ 2-1ന് ത്രീ ലയേണ്‍സ് വിജയിച്ചിരുന്നു.

ടീമിലെ സ്റ്റാര്‍ ബൗളര്‍ ഗസ് ആറ്റ്കിന്‍സണും ക്രിസ് വോക്‌സും രണ്ടാം ടെസ്റ്റില്‍ പുറത്തായപ്പോള്‍ സീമര്‍ മാറ്റ് പോട്‌സിനെ ടീമില്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പാകിസ്ഥാന്‍ ടീമിന് ഏറെ തലവേദനയായിരിക്കുകയാണ്.

രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ് പി.സി.ബി പുറത്ത് വിട്ടപ്പോള്‍ മോശം പ്രകടനം കാരണം മുന്‍നിര താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, സര്‍ഫറാസ് അഹമ്മദ് എന്നിവരെയും സ്‌ക്വാഡില്‍ നിന്നും പുറത്താക്കിയിരുന്നു. പുതിയ കോമ്പിനേഷനില്‍ ഇറങ്ങുന്ന പാകിസ്ഥാന് ശക്തരായ ഇംഗ്ലണ്ടിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്നത് അറിയില്ല.

പാകിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ബ്രൈഡന്‍ കാര്‍സെ, മാറ്റ് പോട്‌സ്, ജാക്ക് ലീച്ച്, ഷോയിബ് ബഷീര്‍

പാകിസ്ഥാന്‍ സ്‌ക്വാഡ്

ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, മെഹ്‌റാന്‍ മുംതാസ്, മിര്‍ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നൊമാന്‍ അലി, സയിം അയൂബ്, സാജിദ് ഖാന്‍, സല്‍മാന്‍ അലി ആഘ, സാഹിദ് മെഹ്‌മൂദ്.

Content Highlight: Ben Stokes Come Back In Second Test Against Pakistan

We use cookies to give you the best possible experience. Learn more