പെയ്തിറങ്ങിയത് റെക്കോഡുകളുടെ പെരുമഴ; ലോകകപ്പ് ഇംഗ്ലണ്ടില്‍ തന്നെ തുടരും, ഈ തിരിച്ചുവരവ് അതിന്
Sports News
പെയ്തിറങ്ങിയത് റെക്കോഡുകളുടെ പെരുമഴ; ലോകകപ്പ് ഇംഗ്ലണ്ടില്‍ തന്നെ തുടരും, ഈ തിരിച്ചുവരവ് അതിന്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th September 2023, 8:04 am

ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ഏകദിനത്തില്‍ പടുകൂറ്റന്‍ വിജയം നേടിയ ആതിഥേയര്‍. ഓവലില്‍ നടന്ന മത്സരത്തില്‍ 181 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ത്രീ ലയണ്‍സ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 368 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികളെ 187 റണ്‍സിന് ഓള്‍ ഔട്ടാക്കുകയുമായിരുന്നു.

മുന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് 368 എന്ന പടുകൂറ്റന്‍ സ്‌കോറിലേക്ക് ഉയര്‍ന്നത്. ഇരട്ട സെഞ്ച്വറിക്ക് 18 റണ്‍സകലെ സ്‌റ്റോക്‌സി ബെഞ്ചമിന്‍ ലിസ്റ്ററിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. 15 ബൗണ്ടറിയും ഒമ്പത് സിക്‌സറും അടക്കം 146.77 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് സ്റ്റോക്‌സ് റണ്‍സ് നേടിയത്.

ഈ വമ്പനടിക്ക് പിന്നാലെ പല റെക്കോഡുകളും ബെന്‍ സ്‌റ്റോക്‌സിനെ തേടിയെത്തിയിരുന്നു. ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമുയര്‍ന്ന വ്യക്തിഗസ സ്‌കോര്‍ നേടിയ താരം എന്ന റെക്കോഡാണ് ഇതില്‍ പ്രധാനം. 2018ല്‍ ജേസണ്‍ റോയ് നേടിയ 180 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് സ്റ്റോക്‌സ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ഇംഗ്ലണ്ടിനായി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരങ്ങള്‍

(താരം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ബെന്‍ സ്‌റ്റോക്‌സ് – 182 -ന്യൂസിലാന്‍ഡ് – 2023

ജേസണ്‍ റോയ് – 180 – ഓസ്‌ട്രേലിയ – 2018

അലക്‌സ് ഹേല്‍സ് – 171 – പാകിസ്ഥാന്‍ – 2016

റോബിന്‍ സ്മിത് – 167* – ഓസ്‌ട്രേലിയ – 1993

ഇതിന് പുറമെ ഓവലിലെ ഏറ്റവും മികച്ച മൂന്നാമത് ലിസ്റ്റ് എ സ്‌കോര്‍, ഓവലിലെ ഏറ്റവുമുയര്‍ന്ന ഒ.ഡി.ഐ സ്‌കോര്‍, ന്യൂസിലാന്‍ഡിനെതിരെ ഒരു താരം ഏകദിനത്തില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന മൂന്നാമത് വ്യക്തിഗത സ്‌കോര്‍, എതിര്‍ ടീമിലെ ഒരു ബൗളര്‍ ഫൈഫര്‍ നേടിയ മത്സരത്തില്‍ നേടിയ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ തുടങ്ങി സ്‌റ്റോക്‌സിന്റെ പേരില്‍ കുറിക്കപ്പെട്ട റെക്കോഡുകള്‍ നീളുകയാണ്.

 

ഓവലിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത ലിസ്റ്റ് എ സ്‌കോര്‍

268 – അലിസ്റ്റര്‍ ബ്രൗണ്‍ – സറേ vs ഗ്ലാമര്‍ഗോണ്‍ – 2002

182 – ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് vs ന്യൂസിലാന്‍ഡ് – 2023

180* – ടോം മൂഡി – വോസ്റ്റര്‍ഷെയര്‍ vs സറേ – 1994

177 – എസ്. ന്യൂമാന്‍ – സറേ vs യോര്‍ക്‌ഷെയര്‍ – 2009

176* – എവിന്‍ ലൂയീസ് – വെസ്റ്റ് ഇന്‍ഡീസ് vs ഇംഗ്ലണ്ട് – 2017

ഒരു ടീം ഓള്‍ ഔട്ടായ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

182 – ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് vs ന്യൂസിലാന്‍ഡ് – 2023

175 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ vs ഓസ്‌ട്രേലിയ – 2009

173 – ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ vs സൗത്ത് ആഫ്രിക്ക – 2016

162 – ജേസണ്‍ റോയ് – ഇംഗ്ലണ്ട് vs ശ്രീലങ്ക – 2016

153 – ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ vs ശ്രീലങ്ക – 2015 ലോകകപ്പ്

 

എതിര്‍ ടീമിലെ ഒരു ബൗളര്‍ ഫൈഫര്‍ നേടിയ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (ഒ.ഡി.ഐ)

182 – ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് vs ന്യൂസിലാന്‍ഡ് – 2023

175 – ഹെര്‍ഷല്‍ ഗിബ്‌സ് – സൗത്ത് ആഫ്രിക്ക vs ഓസ്‌ട്രേലിയ – 2006

175 – കാലം മക്‌ലിയോഡ് – സ്‌കോട്‌ലാന്‍ഡ് vs വെസ്റ്റ് ഇന്‍ഡീസ് – 2019

162 – ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് vs ഇംഗ്ലണ്ട് – 2019

158 – ബാബര്‍ അസം – പാകിസ്ഥാന്‍ vs ഇംഗ്ലണ്ട് – 2023

ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍

208 – ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 2023

186* – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1999

182 – ബെന്‍ സ്‌റ്റോക്‌സ് – 2023

181*- മാത്യു ഹെയ്ഡന്‍ – 2007

180* – ഫഖര്‍ സമാന്‍ – പാകിസ്ഥാന്‍ – 2023

 

Content Highlight: Ben Stokes broke several records