ഏകദിത്തില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ എക്കാലത്തെയും വലിയ സ്‌കോര്‍ സ്വന്തമാക്കി ബെന്‍ സ്‌റ്റോക്‌സ്. ന്യസിലന്‍ഡിനെതിരെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ താരം പുതിയ റെക്കോഡിട്ടത്. 182 റണ്‍സാണ് താരം മത്സരത്തില്‍ നേടിയത്.
2018ല്‍ മെല്‍ബണില്‍ വെച്ച് ഓസീസിനെതിരെ ജേസണ്‍ റോയ് നേടിയ 180 റണ്‍സിന്റെ റെക്കോഡാണ് സ്‌റ്റോക്‌സ് തകര്‍ത്തത്. 15 ഫോറും ഒമ്പത് സിക്‌സറും താരത്തിന്റെ ഇന്നിങിലുണ്ടായിരുന്നു.
ഇംഗ്ലണ്ട് 13/2 എന്ന നിലയില്‍ തകര്‍ന്ന് നിക്കുമ്പോഴായിരുന്നു താരം ക്രീസിലെത്തുന്നത്. പിന്നീട് മൂന്നാം വിക്കറ്റില്‍ആലി ടീേസല െയലരീാല െഠീു ടരീൃലൃ കി അ ങമരേവ ളീൃ ഋിഴഹമിറ ഓപ്പണര്‍ ഡേവിഡ് മലനുമായി 199 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാന്‍ സ്റ്റോക്‌സിന് സാധിച്ചു. 95 പന്തില്‍ 12 ഫോറും ഒരു സിക്‌സറുമടക്കം 96 റണ്‍സാണ് മലന്‍ നേടിയത്.
124 പന്ത് നേരിട്ട സ്റ്റോക്‌സിന്റെ ഇന്നിങ്‌സില്‍ 15 ഫോറും ഒമ്പത് സിക്‌സറുകളുമുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ക്രൈസിസ് മാന്‍ എന്നറിയപ്പെടുന്ന സ്റ്റോക്‌സ് ടീമിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍താരമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിന്നും വിരമിച്ച താരമായിരുന്നു സ്‌റ്റോക്‌സ്. എന്നാല്‍ ലോകകപ്പ് അടുത്തതോടെ താരത്തിനെ ഇംഗ്ലണ്ട് തിരിച്ചുവിളിക്കുകയായിരുന്നു. തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ തന്നെ സ്‌റ്റോക്‌സ് അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഇപ്പോള്‍ മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയും.
2019 ഏകദിന ലോകകപ്പില്‍ ഫൈനലില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ സ്‌റ്റോക്‌സായിരുന്നു കളിയിലെ താരം. പിന്നീട് ആഷസില്‍ ഹെഡിങ്‌ലിയിലെ ഹീറോയിസവും 2022 ടി-20 ലോകകപ്പ് ഫൈനലിലെ പ്രകടനവുമെല്ലാം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളായി കണക്കാക്കുന്നതാണ്.
അതേസമയം ഇംഗ്ലണ്ട് 368 റണ്‍സിന് ഓള്‍ഔട്ടായി. ന്യൂസലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് 9.1 ഓവറില്‍ 51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
Content Highlight: Ben Stokes becomes Top Scorer In A Match for England