| Thursday, 19th April 2018, 1:53 pm

വെല്‍ഡന്‍ സ്റ്റോക്സ്; ഉത്തപ്പയെ ഗാലറി കടത്തിയ ബെന്‍സ്റ്റോക്സിന്റെ ഉജ്ജ്വല ക്യാച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ജയ്പൂര്‍: ഐ.പി.എല്‍ ബാറ്റ്‌സ്മാന്‍മാരുടെ കളി എന്നാണ് അറിയപ്പെടുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ അടിച്ച് കളിക്കുന്നത് കൊണ്ടായിരിക്കാം അത്തരമൊരു വിശേഷണം വന്നത്. അപൂര്‍വ്വം ചില മത്സരങ്ങളില്‍ മാത്രമാണ് കളി ബൗളര്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ എല്ലാ ഐ.പി.എല്‍ മത്സരത്തിലും ഫീല്‍ഡര്‍മാരുടെ പങ്ക് നിര്‍ണ്ണായകമാണ് എന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.

ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തിനിടെ ഫീല്‍ഡിങ്ങിലെ പ്രകടനം കൊണ്ടാണ് ബെന്‍സ്റ്റോക്സ് ആരാധകരുടെ കൈയ്യടി നേടിയത്. കൊല്‍ക്കത്തയുടെ ഓപ്പണിങ് താരം റോബിന്‍ ഉത്തപ്പയെ ബൗണ്ടറി ലൈനിനരികില്‍ വച്ച് ക്യാച്ച് ചെയ്താണ് ഇംഗ്ലീഷ് താരം പുറത്താക്കിയത്.

48 റണ്‍സുമായി തകര്‍ത്ത് കളിക്കുകയായിരുന്ന ഉത്തപ്പയെയാണ് സ്റ്റോക്ക്‌സ് പറഞ്ഞയച്ചത്. സിക്സെന്നുറപ്പിച്ച ഉത്തപ്പയുടെ ഷോട്ട് ബൗണ്ടറി ലൈനിനരികില്‍ വച്ച് പിടിയിലൊതുക്കിയെങ്കിലും പിന്നോട്ട് വീഴുമെന്നും ലൈനില്‍ തൊടുമെന്നും ബോധ്യപ്പെട്ട സ്റ്റോക്സ് പന്ത് മുകളിലേക്ക് എറിയുകയായിരുന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ സ്റ്റോക്ക്സിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയെങ്കിലും പന്ത് അപ്പോഴേക്കും മുകളിലേക്ക് എറിഞ്ഞതുകൊണ്ട് വീണ്ടും അത് പിടിയിലൊതുക്കി സ്റ്റോക്സ് ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. അതോടെ മത്സരത്തിലെ അവിസ്മരണീയ ക്യാച്ചായി ഇത് മാറി.


Read Also : സഞ്ജു ഇല്ലാതായാല്‍ തീരുന്ന രാജസ്ഥാന്‍; ടീമിന്റെ ആകെ സ്‌കോറിന്റെ 40 ശതമാനവും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന്


ഐ.പി.എല്‍ പതിനൊന്നാം സീസണിലെ പതിനഞ്ചാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു 7 വിക്കറ്റിനായിരുന്നു ജയിച്ചത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്ണിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 7 ബോളുകള്‍ ബാക്കി നില്‍ക്കെയാണ് മറികടന്നത്.

25 പന്തില്‍ നിന്നു 35 റണ്ണെടുത്ത സുനില്‍ നരെയ്ന്റെയും 36 പന്തില്‍ നിന്ന് 48 റണ്ണെടുത്ത റോബിന്‍ ഉത്തപ്പയുടെയും പ്രകടനം മികച്ച അടിത്തറയാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. പിന്നീട് ഒത്തു ചേര്‍ന്ന നിതീഷ് റാണയും നായകന്‍ ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് മുംബൈയുടെ ജയം ഉറപ്പാക്കുകയായിരുന്നു. കാര്‍ത്തിക് 23 പന്തില്‍ നിന്ന്42 റണ്‍സും റാണ 27 പന്തില്‍ നിന്ന് 35 റണ്‍സുമാണ് നേടിയത്.


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more