ഗസ: ഫലസ്തീൻ അഭയാർത്ഥികളെ പിന്തുണച്ച് പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഐസ്ക്രീം ബ്രാൻഡിനെ അതിൻ്റെ മാതൃ കമ്പനി തടയുന്നുവെന്നാരോപിച്ച് ബെൻ ആന്റ് ജെറിസ് കോടതിയിൽ. ബെൻ ആൻഡ് ജെറിസിന്റെ മാതൃ കമ്പനിയായ യൂണിലിവറിനെതിരെയാണ് നിയമനടപടി സ്വീകരിച്ചത്.
യൂണിലിവർ തങ്ങളുടെ ബോർഡ് പിരിച്ചുവിടുമെന്നും ഈ വിഷയത്തിൽ ഡയറക്ടർമാർക്കെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും കേസിൽ അവകാശപ്പെടുന്നു. ഇസ്രഈൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത് നിർത്തുമെന്ന് പറഞ്ഞപ്പോൾ ബെൻ & ജെറിസിന്റെ 2022 ൽ സമ്മതിച്ച രഹസ്യ സെറ്റിൽമെൻ്റിൻ്റെ നിബന്ധനകൾ യൂണിലിവർ ലംഘിച്ചതായി അവർ പറഞ്ഞു .
യുണിലിവർ പിന്നീട് ബെൻ & ജെറിയുടെ ഇസ്രഈൽ ഡിവിഷൻ ഒരു പ്രാദേശിക കമ്പനിക്ക് വിൽക്കുകയായിരുന്നു. ഇതേ തുടർന്ന് കേസ് എടുക്കാൻ ബെൻ ആന്റ് ജെറീസ് തീരുമാനിക്കുകയായിരുന്നു.
‘ സാമൂഹിക ദൗത്യത്തിൽ ബെൻ & ജെറിയുടെ സ്വതന്ത്ര ബോർഡിൻ്റെ പ്രാഥമിക ഉത്തരവാദിത്തത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക’ എന്ന കരാർ യുണിലിവർ ലംഘിച്ചുവെന്ന് പുതിയ കേസിൽ അവകാശപ്പെടുന്നു.
വെടിനിർത്തലിന് ആഹ്വാനം ചെയ്യാനും ഫലസ്തീൻ അഭയാർത്ഥികളെ ബ്രിട്ടനിലേക്ക് സുരക്ഷിതമായി കടത്തിവിടുന്നതിന് പിന്തുണ നൽകാനും ഗസയിലെ സിവിലിയൻ മരണങ്ങൾക്കെതിരെ യു.എസ് കോളേജുകളിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കാനും ഇസ്രഈലിനുള്ള യു.എസ് സൈനിക സഹായം നിർത്തലാക്കാനും ശ്രമിച്ചതായി ബെൻ ആന്റ് ജെറിസ് ഹരജിയിൽ പറഞ്ഞു. തങ്ങളുടെ ഓരോ ശ്രമവും യൂണിലിവർ നിശബ്ദമാക്കിയെന്ന് ബെൻ ആന്റ് ജെറിസ് പറഞ്ഞു.
ബെൻ കോഹനും ജെറി ഗ്രീൻഫീൽഡും ചേർന്ന് 1978-ൽ യു.എസിലെ വെർമോണ്ടിൽ ‘മനുഷ്യാവകാശങ്ങളും അന്തസ്സും ഉയർത്തുക’ എന്ന ലക്ഷ്യത്തോടെയാണ് ഐസ്ക്രീം കമ്പനി സ്ഥാപിച്ചത്. 2000ൽ യൂണിലിവർ ഈ ബിസിനസ് ഏറ്റെടുത്തു. എന്നാൽ ഇത് ഇപ്പോഴും ഒരു സ്വതന്ത്ര ഡയറക്ടർ ബോർഡ് സ്വയംഭരണാധികാരത്തോടെ നടത്തുകയാണ്.
Content Highlight: Ben & Jerry’s says Unilever tried to block pro-Palestinian statements