അവന്‍ ലോകോത്തര കളിക്കാരനാണ്, പക്ഷെ അതിനേക്കുറിച്ച് ആരും സംസാരിച്ചില്ല: ഇംഗ്ലണ്ട് സൂപ്പര്‍ താരം
Sports News
അവന്‍ ലോകോത്തര കളിക്കാരനാണ്, പക്ഷെ അതിനേക്കുറിച്ച് ആരും സംസാരിച്ചില്ല: ഇംഗ്ലണ്ട് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th August 2024, 11:59 am

2024ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് യുവ ബാറ്റര്‍ യശ്വസി ജെയ്‌സ്വാള്‍ കാഴ്ചവെച്ചത്. അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങി വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ചാണ് ഇടം കയ്യന്‍ ബാറ്റര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ബേസ് ബോള്‍ ക്രിക്കറ്റിന് പേര് കേട്ട ഇംഗ്ലണ്ടിനെ നാണം കെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയതും.

പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 89 ശരാശരിയില്‍ രണ്ട് ഇരട്ട സെഞ്ച്വറികളോടെ 712 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്. ഇതോടെ ക്രിക്കറ്റ് ലോകത്തെ പല റെക്കോഡുകളും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ മിന്നും താരം ബെന്‍ ഡക്കറ്റ് മുമ്പ് ജെയ്‌സ്വാളിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ യശ്വസിയുടെ ആക്രമണാത്മക ബാറ്റിങ്ങിനെകുറിച്ച് പറഞ്ഞത് ഓര്‍ക്കുകയായണ് ഡക്കറ്റ്.

‘അയാളുടെ ബാറ്റിങ്ങിനെ ഞാന്‍ ശരിക്കും അഭിനന്ദിക്കുകയായിരുന്നു. അവന്‍ ലോകോത്തര കളിക്കാരനാണെന്ന് ഞാന്‍ പറഞ്ഞു, പക്ഷേ ആരും അതേക്കുറിച്ച് സംസാരിച്ചില്ല. ജയ്സ്വാള്‍ പരമ്പരയിലുടനീളം നന്നായി കളിച്ചു, അദ്ദേഹം അവിശ്വസനീയനായിരുന്നു,’ബെന്‍ ഡക്കറ്റ് ഡെയ്ലി മെയിലിനോട് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ഒമ്പത് മത്സരങ്ങളില്‍ കളിച്ച ജെയ്‌സ്വാള്‍ 16 ഇന്നിങ്‌സില്‍ നിന്ന് 1028 റണ്‍സാണ് നേടിയത്. ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍നിന്ന് 23 മത്സരത്തിലെ 22 ഇന്നിങ്‌സില്‍ നിന്ന് 723 റണ്‍സും 100 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന താരം 52 മത്സരങ്ങളില്‍ നിന്ന് 1607 റണ്‍സാണ് സ്വന്തമാക്കിയത്. ഇതിനെല്ലാം പുറമെ 2024ലില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ജയ്‌സ്വാളിന് സാധിച്ചത്.

 

Content Highlight: Ben Duckett Talking About Yashasvi Jaiswal