| Thursday, 18th July 2024, 5:25 pm

ടെസ്റ്റ് ചരിത്രത്തിലേക്ക് ഒരു മാസ് എന്‍ട്രി; ഇടിവെട്ട് റെക്കോഡുമായി ഇംഗ്ലണ്ട് ഓപ്പണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ട്രെന്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന വിന്‍ഡീസ് പട ഇക്കുറി ഇംഗ്ലണ്ടിന് കനത്ത പ്രഹരം നല്‍കിയാണ് തുടങ്ങിയത്. ആദ്യ ഓവര്‍ ചെയ്യാനെത്തിയ അല്‍സാരി ജോസഫിന്റെ മൂന്നാം പന്തില്‍ സൈഡ് എഡ്ജായി സാക് ക്രോളിയെ അലിക് അതനാസിന്റെ കയ്യിലെത്തുകയായിരുന്നു.

എന്നാല്‍ നിലവില്‍ കളി തുടരുമ്പോള്‍ ഇംഗ്ലണ്ടിനെപിടിച്ചുകെട്ടാന്‍ കഴിയാതെ വിന്‍ഡീസ് പതറുന്ന കാഴ്ചയാണ് കാണുന്നത്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 59 പന്തില്‍ 14 ബൗണ്ടറിയടക്കം 71 റണ്‍സാണ് താരം നേടിയത്. അര്‍ധ സെഞ്ച്വറി നേടി മികച്ച ഫോമിലുള്ളപ്പോള്‍ ഷമര്‍ ജോസഫാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. പുറത്തായെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2015ന് ശേഷം ടെസ്റ്റില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാകാനാണ് ഡക്കറ്റിന് സാധിച്ചത്.

2015ന് ശേഷം ടെസ്റ്റില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി നേടുന്ന താരം, പന്ത്, എതിരാളി, വര്‍ഷം

ഡേവിഡ് വാര്‍ണര്‍ – 23 – പാകിസ്ഥന്‍ – 2017

ജോണി ബെയര്‍സ്‌റ്റോ – 30 – ന്യൂസിലാന്‍ഡ് – 2022

ഷര്‍ദുല്‍ താക്കൂര്‍ – 31 – ഇംഗ്ലണ്ട് – 2021

ബെന്‍ ഡക്കറ്റ് – 32 – വെസ്റ്റ് ഇന്‍ഡീസ് – 2024*

നിലവില്‍ 22 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ക്രീസില്‍ 63 പന്തില്‍ 43 റണ്‍സ് നേടി ഒല്ലി പോപ്പും ഒരു റണ്‍സ് നേടി ജോ റൂട്ടുമാണുള്ളത്

വെസ്റ്റ് ഇന്‍ഡീസിന്റെ പ്ലെയിങ് ഇലവന്‍: ക്രെയ്ഗ് ബ്രാത്‌വൈറ്റ് (ക്യാപ്റ്റന്‍), അലിക് അതാന്‍സ്, ജോഷ്വ ഡ സില്‍വ (വിക്കറ്റ് കീപ്പര്‍), കവേം ഹോഡ്ജ്, ജെയ്‌സണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, മൈക്കിള്‍ ലൂയിസ്, കിര്‍ക് മെക്കന്‍സി, കെവിന്‍ സിന്‍ക്ലെയര്‍, ജെയ്‌ഡെന്‍ സീല്‍സ്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ഗസ് ആറ്റ്കിന്‍സണ്‍, ഷൊയിബ് ബഷീര്‍

Content highlight: Ben Ducket In Record Achievement

We use cookies to give you the best possible experience. Learn more