| Wednesday, 18th October 2017, 6:46 pm

'അടിച്ചതിനേക്കാള്‍ കൂടുതല്‍ തളളി എത്തിച്ചു'; ഫോക്‌നറെ ഗ്യാലറിയും കടന്ന് 4312 മീറ്റര്‍ ദൂരത്തേക്ക് പറത്തി കട്ടിംഗിന്റെ പടുകൂറ്റന്‍ സിക്‌സര്‍, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ക്രിക്കറ്റില്‍ ഒരു പന്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള അവസരമാണ് സിക്‌സര്‍. അതുകൊണ്ടു തന്നെ ഓരോ സിക്‌സും ഗ്യാലറിയെ കോരിത്തരിപ്പിക്കും കളിക്കാരെ പ്രചോദിപ്പിക്കും. ട്വന്റി-20യുടെ വരവോടെ സിക്‌സടിക്കുന്നതില്‍ താരങ്ങള്‍ തമ്മില്‍ മത്സരിക്കുന്ന അവസ്ഥയാണ്.

മൈതാനത്തിന്റെ അതിര്‍ത്തിയും കടന്ന ഗ്യാലറിയിലേക്കും അവിടുന്ന് സ്‌റ്റേഡിയത്തിന് പുറത്തേക്കും പന്തിനെ പറപറത്തുന്ന വീരന്മാരാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ താരങ്ങള്‍. എന്നാല്‍ എത്രയൊക്കെ വീശിയടിച്ചാലും പരമാവധി 120 മീറ്റര്‍ എന്നതായിരുന്നു സിക്‌സിന്റെ ദൂരം. ഇപ്പോഴിതാ ഒരു സിക്‌സ് 4312 മീറ്റര്‍ വരെ സഞ്ചരിക്കുന്നത് കണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം.


Also Read: ‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍


ഞെട്ടാന്‍ വരട്ടെ കഥയില്‍ ട്വിസ്റ്റുണ്ട്. ക്യൂന്‍സ് ലാന്റും ടാസ്മാനിയയും തമ്മിലുള്ള ജെ.എല്‍.ടി കപ്പ് മത്സരത്തിനിടെയായിരുന്നു പടുകൂറ്റന്‍ സിക്‌സ് പിറന്നത്. ഓസീസ് പേസര്‍ ജെയിംസ് ഫോക്‌നര്‍ എറിഞ്ഞ 49ാം ഓവറിലെ പന്ത് ബെന്‍ കട്ടിംഗ് അടിച്ച് സ്റ്റേഡിയത്തിന് പുറത്തേക്ക്് പറത്തുകയായിരുന്നു.

കട്ടിംഗിന്റെ മാസ്മരിക സിക്‌സു കണ്ട അമ്പരന്നു പോയ കമന്റേറ്റര്‍ പീറ്റ് ലാസര്‍ ആവേശം ഒരുപടിയ്ക്ക് കൂട്ടി വിളിച്ചു പറഞ്ഞത് ആ സിക്‌സ് 4312 മീറ്റര്‍ കടന്നിരിക്കുന്നുവെന്നായിരുന്നു. സംഗതി ആവേശപ്പുറത്ത് വന്ന തള്ളാണെങ്കിലും ക്രിക്കറ്റ് ലോകം 4312 മീറ്ററിന്റെ സിക്‌സിനെ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Latest Stories

We use cookies to give you the best possible experience. Learn more