2024 യൂറോ യോഗ്യതയിലെ സ്വീഡൻ-ബെൽജിയം മത്സരം ഉപേക്ഷിച്ചു.
ബെൽജിയത്തിലെ ബ്രെസൽസിൽ നടന്ന മത്സരത്തിൽ കളി കാണാനെത്തിയ രണ്ട് സ്വീഡിഷ് ആരാധകർ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്.
കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നിന്ന് മൂന്ന് മൈൽ അകലെയുള്ള ബോലെവാർഡ് ഡിപ്രെസിന് സമീപമാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
സ്വീഡൻ ജേഴ്‌സി ധരിച്ച രണ്ട് ആളുകൾ മരിച്ചെന്നാണ് ഡച്ച് പത്രമായ ഹെറ്റ് ലാറ്റ്‌സ്‌റ്റെ റിപ്പോർട്ട് ചെയ്തത്.
സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ തോക്കുമായി വന്ന ആൾ ഒരു കെട്ടിടത്തിലേക്ക് കയറുന്നതും പിന്നീട് വെടിയൊച്ചകൾ കേൾക്കുന്നതുമാണ് കാണിക്കുന്നത്.
ഫ്ലൂറസെന്റ് ഓറഞ്ച് ജാക്കറ്റ് ധരിച്ച പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി കരുതപ്പെടുന്നു.
മത്സരം 1-1 എന്ന സ്‌കോറിൽ നിൽക്കെ ഉപേഷിക്കുകയായിരുന്നു.
Content Highlight: Belgium vs Sweden Euro qualifier suspended for the death of two peoples.