സോച്ചി: ആദ്യപകുതിയിലെ സമനില പൂട്ട് പൊട്ടിച്ച് ബെല്‍ജിയത്തിന്റെ മുന്നേറ്റം. മൂന്ന് ഗോള്‍ നേടിയ ബെല്‍ജിയം കളിയില്‍ വ്യക്തമായ മുന്നേറ്റം നേടി.
49ാം മിനിറ്റില്‍ മെര്‍ട്ടിനെസാണ് ബെല്‍ജിയത്തിന്റെ ആദ്യഗോള്‍ നേടിയത്. ബോക്‌സിനുള്ളില്‍ നിന്ന് കിട്ടിയ അവസരം മുതലെടുത്ത മെര്‍ട്ടിനെസ് സമയം പാഴാക്കാതെ വലയിലാക്കുകയിായിരുന്നു.
അധികം താമസിയാതെ കെവിന്‍ ഡി ബ്രുയ്‌നിന്റെ ക്രോസില്‍ ബോക്‌സിന് തൊട്ടുമുന്‍പില്‍ വെച്ച് ലുകാകുവിന്റെ മനോരമായ ഹെഡര്‍ ബെല്‍ജിയത്തിന് രണ്ടാം ഗോള്‍ നേടിയത്.
അധികം താമസിയാതെ ലുകാകു വീണ്ടും പാനമയുടെ ഗോള്‍വല കുലുക്കി. 75ാം മിനിറ്റിലായിരുന്നു ലുകാകുവിന്റെ രണ്ടാഗോള്‍.
ആദ്യപകുതി പിന്നിടുമ്പോള്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു.
ബെല്‍ജിയത്തിന് ലഭിച്ച ഒരുപിടി നല്ല അവസരങ്ങള്‍ പാനമ ഗോള്‍പോസ്റ്റിനുമുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കാണാനായത്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പിനെത്തുന്ന ബെല്‍ജിയം കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്.