ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം സെമിഫൈനലിലേക്ക്.
ബ്രസീല്‍ മികച്ച ആക്രമണങ്ങളും മുന്നേറ്റങ്ങളും നടത്തിയെങ്കിലും എല്ലാം നിര്‍ഭാഗ്യം കൊണ്ട് ഗോളാവാതെ പോവുകയായിരുന്നു. പല ഷോട്ടുകളും രക്ഷപ്പെടുത്തി തിബോട്ട് കുര്‍ട്ടോ എന്ന ബെല്‍ജിയന്‍ ഗോള്‍കീപ്പറും മികച്ച പ്രകടനം തന്നെ നടത്തി.
നേരത്തെ ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ വന്ന ഫെര്‍ണാണ്ടീഞ്ഞോയുടെ തോളില്‍ തട്ടി പോസ്റ്റിലെത്തിയ ഒരു സെല്‍ഫ് ഗോള്‍ വഴിയായിരുന്നു.
കെവിന്‍ ഡിബ്ര്യുയിനിന്റെ അത്യുജ്ജ്വല ലോങ്ങ് റേഞ്ചറാണ് ബെല്‍ജിയത്തിന് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്.
ലുക്കാക്കുവില്‍ നിന്ന് പാസ്സ് സ്വീകരിച്ച് മുന്നേറിയ ഡിബ്ര്യുയിന്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ പന്ത് എത്തിക്കുകയായിരുന്നു
ബ്രസീലിന് വേണ്ടി റെനാറ്റൊ ആഗസ്റ്റോ ഗോള്‍ നേടി ണ
കസമെറോ ഇല്ലാതെയാണ് ഇന്ന് ബ്രസീല്‍ ഇറങ്ങിയിരിക്കുന്നത്.
ഇതോടെ ലോകകപ്പില്‍ നിന്ന് എല്ലാ ലാറ്റിന്‍ അമേരിക്കന്‍ ടീമുകളും പുറത്തായി, നേരത്തെ ഫ്രാന്‍സിനോട് പരാജയപ്പെട്ട് ഉറുഗ്വേ ലോകകപ്പില്‍ നിന്ന് പുറത്ത് പോയിരുന്നു. ലോകകപ്പ് ഇനി ഉയര്‍ത്തുക യൂറോപ്യന്‍ ടീം ആയിരിക്കും എന്ന് ഉറപ്പായി.
സെമി ഫൈനലില്‍ ഫ്രാന്‍സിനെ ആണ് ബെല്‍ജിയം നേരിടുക