റോസ്‌തോവ്: ലോകകപ്പിലെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍ കടന്നു. രണ്ട് ഗോളില്‍ മുന്നില്‍ നിന്ന ജപ്പാനെ 69 ാം മിനിറ്റിലും 75ാം മിനിറ്റിലും മനോഹരമായ ഗോളുകളിലൂടെ ബെല്‍ജിയം സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് മത്സരത്തിന്റെ അവസാന മിനിറ്റില്‍ നേസര്‍ ചാഡ് ലി പ്രതിരോധത്തെ കബളിപ്പിച്ച് മികച്ച ടീം വര്‍ക്കിലൂടെ ഗോളാക്കുകയായിരുന്നു.
ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ച മത്സരത്തില്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ 48ാം മിനിറ്റില്‍ ഹര ഗുച്ചിയാണ് ജപ്പാന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. നിമിഷം നേരം കൊണ്ട് ഇനുയി രണ്ടാം ഗോളും നേടി ബെല്‍ജിയത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിക്കുകയായിരുന്നു.
ഇംഗ്ലണ്ട് ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ മൂന്നു മല്‍സരങ്ങളും ജയിച്ച് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമുകളിലൊന്നായി വന്ന ബെല്‍ജിയം ജപ്പാനിന് മുന്നില്‍ ഗോള്‍ അടിക്കാനാവാതെ ആദ്യ പകുതി വിയര്‍ത്തിരുന്നു.
നോക്കൗട്ടിലെത്തിയ ഏക ഏഷ്യന്‍ പ്രതീക്ഷയായ ജപ്പാന് മികച്ച കളിയാണ് പുറത്തെടുത്തത്. ഇരുവരും ലോകകപ്പില്‍ മുമ്പ് ഏറ്റുമുട്ടിയത് 2002 ഗ്രൂപ്പ് ഘട്ടത്തിലാണ്.അന്ന് രണ്ടു ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.
https://twitter.com/r3al__AJ/status/1013862208047075328
https://twitter.com/WorIdCupUpdates/status/1013869012478984193
https://twitter.com/WorIdCupUpdates/status/1013862728388182018