ഇവൻ തകർക്കും; ഖത്തറിൽ നിന്ന് ഇത്തവണ കപ്പും കൊണ്ടേ വരൂ എന്ന് ബെൽജിയം
DSport
ഇവൻ തകർക്കും; ഖത്തറിൽ നിന്ന് ഇത്തവണ കപ്പും കൊണ്ടേ വരൂ എന്ന് ബെൽജിയം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th October 2022, 5:45 pm

കഴിഞ്ഞ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായ ബെൽജിയം ഏതാണ്ട് കപ്പുറപ്പിച്ച മട്ടിലാണ് ഖത്തറിലേക്ക് തിരിക്കുക. ഈഡൻ ഹസാഡിന്റെ നേതൃത്വത്തിൽ ലോകകപ്പിനൊരുങ്ങിയ ടീമിൽ മധ്യനിരയിൽ സൂപ്പർ താരം കെവിൻ ഡി ബ്രൂയിനോടൊപ്പം 21 കാരനായ ജെറെമി ഡോക്കുവുമുണ്ടാകും. അറ്റാക്കിങ്ങ് മിഡ് ഫീൽഡറായ ഈ റെന്നസ് താരം ബെൽജിയം ഫുട്ബോളിന്റെ പുത്തൻ പ്രതീക്ഷയാണ്.

ചാവിയുടേയും ഇനിയേസ്റ്റയുടേയും ലെഗസിയുമായി ഗാവി ഡ്രിബിളിങ്ങിലും പാസിങ്ങിലുമാണ് ഡോക്കു മികവ് പുലർത്താനിരിക്കുന്നത്. ഷോട്ട് പാസുകൾ കൊണ്ടുളള മുന്നേറ്റമാണ് താരത്തിന്റെ സവിശേഷത. വേഗമേറിയ നീക്കങ്ങൾ കൊണ്ടും മികച്ച ഫൂട്ട് വർക്കുകൾ കൊണ്ടും താരം ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു.

അറ്റാക്കിങ് മിഡ് ഫീൽഡറായ ഡോക്കു ഇടത് റൈറ്റ് മിഡായും ലെഫ്റ്റ് മിഡായും കളിക്കാൻ അനുയോജ്യനാണ്. 2018ൽ ആൻഡർലെക്റ്റിന്റെ സീനിയർ ടീമിലെത്തിയ ഡോക്കു 34 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ സ്‌കോർ ചെയ്തു. 2020ൽ റെന്നസിലേക്ക് കൂടുമാറിയ താരം 50 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. രണ്ട് ഗോളും ഡോക്കു സ്വന്തമാക്കി.

കെ.വി.സി ഒളിമ്പിക് ഡ്യൂർന്റെ എന്ന ക്ലബ്ബിലൂടെയാണ് ഫുട്ബോൾ കരിയറിന്റെ തുടക്കം. തുടർന്ന് കെ.ടുബന്റിയ ബൊർഗർഹൗട്ട് വികെ, ബിയർഷോട്ട്, ആർ എസ് സി ആൻഡർലെക്റ്റ് എന്നിവയുടെ യൂത്ത് ടീമുകളുടെ ഭാഗമായി.

ബെൽജിയത്തിലെ ആൻവെർപ്പ് നഗരത്തിൽ 2002 മെയ്യ് 27നാണ് ജെറെമി ഡോക്കുവിന്റെ ജനനം. 2017ൽ 15 വയസ്സിൽ താഴെയുളളവരുടെ ടീമിലൂടെ ദേശീയ ഫുട്ബോൾ കരിയറിന് തുടക്കമിട്ടു. അഞ്ച് മത്സരത്തിൽ നിന്ന് രണ്ട് ഗോൾ സ്വന്തമാക്കി. തുടർന്ന് അണ്ടർ 16, അണ്ടർ 17, അണ്ടർ 21 ടീമുകളുടെ ഭാഗമായി. 2020ൽ സീനിയർ ടീമിലെത്തിയ ഡോക്കു 10 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോൾ നേടിയിട്ടുണ്ട്.

Content Highlights: Belgium is all set for Qatar World Cup 2022