| Saturday, 23rd June 2018, 7:52 pm

പേടിക്കണം ഈ ചുവന്ന ചെകുത്താന്‍മാരെ; ടുണീഷ്യയെ തകര്‍ത്ത് ബെല്‍ജിയം തേരോട്ടം [വീഡിയോ]

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫാ ലോകകപ്പില്‍ കറുത്ത കുതിരകളാവും എന്ന് എല്ലാവരും പ്രവചിച്ച ബെല്‍ജിയം ആ പ്രവചനങ്ങളെ അനര്‍ത്ഥമാക്കുകയാണ്. ഇന്ന് ടുണീഷ്യക്കെതിരായ മത്സരത്തില്‍ 5 ഗോളുകളാണ് ചുവന്ന ചെകുത്താന്‍മാര്‍ അടിച്ചത്. വരാന്‍ പോകുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് മുമ്പ് വമ്പന്‍ ടീമുകള്‍ക്ക് കൃത്യമായ അപായ സൂചനയാണ് ഇന്നത്തെ പ്രകടനത്തോടെ ബെല്‍ജിയം നല്‍കിയത്.

ബെല്‍ജിയത്തിന്റെ 5 ഗോളുകളില്‍ രണ്ടെണ്ണം സൂപ്പര്‍ താരമായ റൊമേലു ലുക്കാക്കുവിന്റെ കാലുകളില്‍ നിന്നായിരുന്നു. ഏദന്‍ ഹസാര്‍ഡും ഇരട്ട ഗോളുകള്‍ നേടി. അഞ്ചാമത്തേയും അവസാനത്തേയും ഗോള്‍ നേടിയത് പകരക്കാരനായെത്തിയ ബാത്ഷുയിയാണ്. ടുണീഷ്യയുടെ ആശ്വാസ ഗോളുകള്‍ നേടിയത് ഡൈലന്‍ ബ്രോണും, വാഹിബി ഖസ്രിയുമാണ്.


Read Also: കഞ്ഞിയില്‍ വെള്ളമൊഴിച്ച് കുടിച്ച് ജീവിച്ച കാലമുണ്ടായിരുന്നു- റുമീലു ലുക്കാക്കു ജീവിതം പറയുന്നു


മികച്ച ഒത്തിണക്കത്തോടെയും കൃത്യതയുള്ള പാസ്സുകളുമായി കളിച്ച ബെല്‍ ജിയം കളിയിലുടനീളം ആധിപത്യം പുലര്‍ത്തി. ഇംഗ്ലണ്ടുമായാണ് ബെല്‍ജിയത്തിന്റെ അടുത്ത മത്സരം.


https://www.youtube.com/watch?v=IugxuRPciSI

We use cookies to give you the best possible experience. Learn more