| Sunday, 1st December 2024, 4:39 pm

ലോകത്തിലാദ്യം; ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആരോഗ്യ ഇന്‍ഷുറന്‍സും പെന്‍ഷനും പ്രഖ്യാപിച്ച് ബെല്‍ജിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: ലോകത്താദ്യമായി ലൈംഗിത്തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആരോഗ്യ ഇന്‍ഷുറന്‍സും പെന്‍ഷനും പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം. 2022ല്‍ ലൈംഗിക തൊഴില്‍ കുറ്റകരമല്ലാതാക്കിയതിന് പിന്നാലെയാണ് ചരിത്രപരമായ ഈ തീരുമാനം ബെല്‍ജിയം കൈക്കൊണ്ടത്.

പുതിയ നിയമത്തിന് കീഴില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് തൊഴില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കപ്പെടും. ഇതുപയോഗിച്ച് ഇവര്‍ക്ക് പ്രസവത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും

ബെല്‍ജിയത്തിന്റെ ചരിത്രവിധിയെ അംഗീകരിച്ച് മനുഷ്യാവകാശ സംഘടനകളായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്. ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ആഗോളതലത്തില്‍ തങ്ങള്‍ കണ്ട ഏറ്റവും മികച്ച നടപടിയാണ് രാജ്യത്തിന്റേതെന്നാണ് എച്ച്.ആര്‍.ഡബ്ല്യൂ പറഞ്ഞത്.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. ലൈംഗിക തൊഴില്‍ എന്നത് ഏറെ ചൂഷണങ്ങള്‍ നിലനില്‍ക്കുന്ന ഒരു മേഖലയാണെന്നും അത്തരം ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെ ഹാനികരമാണെന്ന് ചിന്തിക്കുമ്പോള്‍ അതിനെ വ്യവസായവല്‍ക്കരിക്കുന്നത് തന്നെ ആശങ്ക ഉണര്‍ത്തുന്ന കാര്യമാണെ ഇസ്‌ല എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനായ ജൂലിയ ക്രൂമിയര്‍ പറഞ്ഞു.

ലൈംഗികത്തൊഴിലിനെ മറ്റ് മേഖലകളിലെ ജോലികള്‍പോലെ തന്നെ കാണണമെന്നും ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ബെല്‍ജിയത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം ആവിഷ്‌ക്കരിച്ചത്.

ഇതിന് മുമ്പ് നെതര്‍ലന്‍സ്, ജര്‍മനി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ ലൈംഗികത്തൊഴില്‍ കുറ്റകരമല്ലാതാക്കി തീര്‍ത്തിരുന്നു.

Content Highlight: Belgium announces new law which gives maternity leave and pensions for  sex workers 

Latest Stories

We use cookies to give you the best possible experience. Learn more