ന്യൂയോര്‍ക്ക്: 2022ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനും ആക്ടിവിസ്റ്റുമായ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും (Ales Bialiatski) രണ്ട് സംഘടകള്‍ക്കും.
റഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ മെമ്മോറിയലും (Russian human rights organisation Memorial) ഉക്രേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമാണ് (Ukrainian human rights organisation Center for Civil Liberties) സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ട റഷ്യയിലെയും ഉക്രൈനിലെയും രണ്ട് മനുഷ്യാവകാശ സംഘടനകള്‍.
യൂറോപ്യന്‍ രാജ്യമായ ബെലാറസ് കേന്ദ്രീകരിച്ചാണ് അലെസ് ബിയാലിയറ്റ്‌സ്‌കിയുടെ മനുഷ്യാവകാശ പ്രവര്‍ത്തനം. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ പേരില്‍ മുമ്പ് നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള വ്യക്തി കൂടിയാണ് 60കാരനായ ബിയാലിയറ്റ്‌സ്‌കി.
Content Highlight: Belarus activist Ales Bialiatski, Russian and Ukrainian organizations share Nobel Peace Prize 2022