| Thursday, 24th October 2019, 9:14 pm

അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കോളേജ് അധികൃതരുടെ പീഡനം മൂലമെന്ന് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരുവിലെ അമൃത ഇന്‍സ്റ്റിറ്റൂട്ടിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കോളേജ് അധികൃതരുടെ പീഡനം മൂലമെന്നാരോപിച്ച് വിദ്യാര്‍ത്ഥി സമരം. ബെലന്തൂര്‍ അമൃത ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എഞ്ചിനീയറിങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി ശ്രീഹര്‍ഷയാണ് ആത്മഹത്യ ചെയ്തത്.

കോളേജ് ഹോസ്റ്റലിലെ കുടിവെള്ളക്ഷാമത്തിനെതിരെയും നിലവാരമുള്ള ഭക്ഷണം ലഭിക്കണമെന്നാവശ്യപ്പെട്ടും സമരം ചെയ്തതിന് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീഹര്‍ഷക്ക് ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ ലഭിച്ച ജോലി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിലുള്ള മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ഒരാഴ്ച കോളേജിന് അവധി പ്രഖ്യാപിച്ചെങ്കിലും പിരിഞ്ഞുപോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോളേജ് അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇതിനോട് പ്രതികരിക്കാനില്ലെന്നാണ് കോളേജ് മാനേജ്‌മെന്റ് അറിയിക്കുന്നത്.

We use cookies to give you the best possible experience. Learn more