ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ പറയുന്ന ആന്തോളജി ചിത്രമാണ് നവരസ. നവരസയില്‍ കരുണം എന്ന രസത്തെ അടിസ്ഥാനമാക്കിയുള്ള കഥ സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ ബിജോയ് നമ്പ്യാരാണ്. എതിരി എന്നാണ് ചിത്രത്തിന്റെ പേര്.
നവരസയിലേക്ക് എത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് ബിജോയ് നമ്പ്യാര്‍. മണിരത്‌നം വിളിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ എടുത്തുചാടുകയായിരുന്നു ഈ പ്രൊജക്ടിലേക്കെന്നാണ് ബിജോയ് പറയുന്നത്.
തുടക്കത്തില്‍ മറ്റ് സംവിധായകര്‍ ആരാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ചെയ്യുന്ന പ്രൊജക്ട് എന്ന രീതിയില്‍ തനിക്കിത് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജോയ് പറഞ്ഞു.
പതിനഞ്ച് വര്‍ഷത്തോളമായി മണിരത്‌നത്തെ അറിയാമെന്നും ഗുരു എന്ന ചിത്രത്തിലാണ് അദ്ദേഹത്തോടൊപ്പം ആദ്യം പ്രവര്‍ത്തിക്കുന്നതെന്നും ബിജോയ് പറയുന്നു.
രേവതി, പ്രകാശ് രാജ്, വിജയ് സേതുപതി എന്നിവരാണ് എതിരിയില്‍ അഭിനയിക്കുന്നത്.
2017ല്‍ പുറത്തിറങ്ങിയ സോളോ എന്ന ചിത്രവും സംവിധാനം ചെയ്തത് ബിജോയ് നമ്പ്യാരാണ്. ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രമായിരുന്നു സോളോ. വിജയം പ്രതീക്ഷിച്ച സിനിമയായിരുന്നു സോളോയെന്നും എന്നാല്‍ തിയേറ്ററില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും ബിജോയ് പറഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിത്രം കൂടുതല്‍ ആളുകള്‍ കണ്ട് നല്ല പ്രതികരണങ്ങള്‍ നല്‍കിയെന്നും ചിത്രത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ന് നല്ല സന്തോഷമുണ്ടെന്നും ബിജോയ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bejoy Nambiar says about Navarasa