ഫുട്ബോളിൽ മികച്ച താരമാകുന്നത് കഷ്ടപ്പാടുള്ള പണിയാണ്; G.O.A.T ഡിബേറ്റിൽ മെസിയെ പിന്തുണച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
football news
ഫുട്ബോളിൽ മികച്ച താരമാകുന്നത് കഷ്ടപ്പാടുള്ള പണിയാണ്; G.O.A.T ഡിബേറ്റിൽ മെസിയെ പിന്തുണച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th December 2022, 6:09 pm

 

ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അവസാനിക്കവെ ലോകകിരീടം സ്വന്തമാക്കി തന്റെ കരിയർ സമ്പൂർണമാക്കിയിരിക്കുകയാണ് സാക്ഷാൽ മെസി. ഇതോടെ കോപ്പാ അമേരിക്ക, ലോകകപ്പ്, ഫൈനലിസിമ തുടങ്ങിയ മൂന്ന് മേജർ കിരീടങ്ങളും നേടി തന്റെ രാജ്യാന്തര കരിയറിലെ കിരീട വരൾച്ച അവസാനിപ്പിക്കാൻ അർജന്റൈൻ ഇതിഹാസ താരത്തിനായി.

അതേസമയം മെസി ഇതിഹാസ താരമാണോ? റൊണാൾഡോയെക്കാൾ മികച്ചവനാണോ എന്ന തരത്തിലുള്ള ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
എന്നാൽ G.O.A.T ചർച്ചയിൽ തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മുന്നേറ്റ നിര താരം ആന്റണി മാർഷ്യൽ.

ഡെയ്ലി സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് മാർഷ്യൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

“ഫുട്ബോളിൽ മികച്ചവനാവുക എന്നത് നേടിയെടുക്കാൻ കുറച്ച് കഷ്ടപ്പാടുണ്ട്. നിങ്ങൾ ഫുട്ബോളിൽ നേട്ടങ്ങളും പ്രശസ്തിയും നേടിയ താരങ്ങളെ പരിശോധിക്കുകയാണെങ്കിൽ തീർച്ചയായും മെസിക്ക് തൊട്ടടുത്തു വരുന്ന താരങ്ങളായിരിക്കും അവരെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും,’ മാർഷ്യൽ പറഞ്ഞു.

“മെസി ഫുട്ബോളിലെ എല്ലാമെല്ലാമാണ്. കൂടാതെ ഒരു സീസണിൽ നിന്നും മറ്റൊരു സീസണിലേക്ക് മാറുമ്പോൾ മെസി കൂടുതൽ സ്ഥിരതയോടെ കളിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും,’

കൂടാതെ അർജന്റീന ലോകകപ്പ് നേടിയതോടെ മെസി എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി ഉയർത്തപ്പെട്ടെന്നും മാർഷ്യൽ പറഞ്ഞു.
അതേസമയം ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്കായി മത്സരിക്കാൻ പരിശീലിക്കുകയാണ് മെസി.

എന്നാൽ പോർച്ചുഗീസ് ഇതിഹാസ താരം റൊണാൾഡോക്ക് ഇതുവരെ ക്ലബ്ബുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ സൗദി അറേബ്യൻ ക്ലബ്ബ് അൽ-നാസറിലേക്ക് താരം എത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിരുന്നു.

 

Content Highlights: Being a good football player is hard work; Manchester United Player Support Messi in G.O.A.T debate