2022ലെ വിന്റര്‍ ഒളിംപിക്‌സ് വേദിക്കായി ചൈനയും
DSport
2022ലെ വിന്റര്‍ ഒളിംപിക്‌സ് വേദിക്കായി ചൈനയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2013, 5:38 pm

[]ബീംജിംഗ്: 2008ലെ ബിംജിംഗ് ഒളിംപിക്‌സിന് പിന്നാലെ വീണ്ടുമൊരു ഒളിംപിക്‌സിന് ഗെയിംസിന് ആതിഥ്യമരുളാന്‍ ചൈന ശ്രമം തുടങ്ങി. 2022ലെ വിന്റര്‍ ഒളിംപിക്‌സിന് ആതിഥ്യമരുളാനാണ് ചൈനയുടെ ശ്രമം.

ഒളിംപിക്‌സിനായി മത്സരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ബീംജിംഗുമുണ്ടെന്ന് ചൈനീസ് ഒളിംപിക്‌സ് കമ്മററി ചൊവ്വാഴ്ച വ്യക്തമാക്കി. തങ്ങള്‍ക്ക് അനുവദിച്ച് കിട്ടുകയാണെങ്കില്‍ ബീംജിംഗിലും സാന്‍ജിക്കോവിലുമായി ഒളിപ്ക്‌സ് നടത്താനാണ് ചൈനീസ് ഒളിപിക്‌സ് കമ്മറ്റിയുടെ നീക്കം.

ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ പ്രാദേശിക തലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ട് നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാനായി ഹൈ സ്പീഡ് റയില്‍ സൗകര്യമുണ്ടാക്കാനാണ് അധികൃതരുടെ ആദ്യ നീക്കം.

ഇത് നിവലവില്‍ വന്നാല്‍ ഇരുനഗരങ്ങള്‍ തമ്മിലുള്ള 200 കിലോമീറ്റര്‍ ദൂരം 40 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാവും. മ്യൂണിച്ച്, ഒസ്ലോ, പോളണ്ടിലെ കാര്‍ക്കോ, സ്വീഡനിലെ ഓസ്റ്റര്‍സണ്ട്, ഉക്രൈനിലെ ലിവിവ് എന്നീ നഗരങ്ങളാണ് ഒളിപികിസിനായി ഇപ്പോള്‍ രംഗത്തുള്ളത്.

നവംബര്‍ പതിനാലിന് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കാനാണ് രാജ്യാന്തര ഒളിപിക് കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലുള്ള അന്തിമതീരുമാനമറിയാന്‍ ഒന്നര വര്‍ഷത്തിലേറെ കാത്തിരിക്കണം.

2015ല്‍ മാത്രമേ രാജ്യാന്തര ഒളിപിക് കമ്മിറ്റി ഒളിപിക്‌സിന് ആതിഥ്യമരുളുന്ന നഗരമേതെന്ന് പ്രഖ്യാപിക്കുകയുള്ളൂ.