| Saturday, 27th November 2021, 8:36 pm

ബി.ജെ.പി 'ബീജിംഗ് ജനതാ പാര്‍ട്ടി'യായി പരിണമിച്ചു; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഗാര്‍ഖെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ചൈനക്ക് അടിയറ വെച്ചുവെന്നാരോപിച്ച് കേന്ദ്രസര്‍ക്കരിനെ പരിഹസിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ. ബി.ജെ.പി ‘ബീജിംഗ് ജനതാ പാര്‍ട്ടി’യായി പരിണമിച്ചുവെന്ന് ഗാര്‍ഖെ പരിഹസിച്ചു.

‘അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മിക്കാന്‍ ചൈനയെ അനുവദിച്ചു. ചൈനയിലെ വിമാനത്താവളം തങ്ങളുടേതാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിക്കുന്നു.

ലഡാക്കിലെ നമ്മുടെ പ്രദേശം ചൈനക്ക് വിട്ട്‌നല്‍കുന്നു. ബി.ജെ.പി ‘ബീജിംഗ് ജനതാ പാര്‍ട്ടി’യായി പരിണമിച്ചു’ ഗാര്‍ഖെ ട്വിറ്ററില്‍ കുറിച്ചു.

ലഡാക്കിലേയും ഉത്തരാഖണ്ഡിലേയും ചൈനീസ് കയ്യേറ്റത്തിനെതിരെ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അരുണാചല്‍ പ്രദേശിലും ഇതേ പ്രശ്‌നം തന്നെ ഉന്നയിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇന്ത്യയുടെ പ്രദേശങ്ങള്‍ തിരിച്ചെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Hilight: beijing-janata-party-congress-leader-mallikarjun-kharge-takes-dig-at-ruling-bjp-over-chinese

We use cookies to give you the best possible experience. Learn more