| Friday, 11th August 2017, 10:27 am

ബാബറി മസ്ജിദ്; കേരളത്തില്‍ കലാപം തടഞ്ഞത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകള്‍: ലോക്‌നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാബ്റി മസ്ജിദ് കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന് പൊലീസ് മേധാവി ലോക്നാഥ് ബഹ്റ.

ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായപ്പോള്‍ അതിനെ തടയാന്‍ സഹായിച്ചത് ഇരുവരുടേയും ചിത്രങ്ങളാണെന്ന് ലാക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തല്‍.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെഹ്റ ഇക്കാര്യം വ്യക്തമാക്കുന്നത്. വെല്ലുവിളികളെ കൂളായി നേരിടുന്നതെങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ബെഹ്റയുടെ മറുപടി.


Dont Miss സഭയില്‍ വൈകിയെത്തി ; അന്‍സാരിയുടെ പ്രസംഗം കേള്‍ക്കാതെ മടങ്ങി; യാത്രയയപ്പു യോഗത്തില്‍ ഉപരാഷ്ട്രപതിയെ അപമാനിച്ച് മോദി


1992ല്‍ ബാബ്റി മസ്ജിദ് പ്രശ്നമുണ്ടായപ്പോള്‍ കേരളത്തിലും അതിന്റെ ഭാഗമായി വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതിനെ നേരിടാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും വളരെ ചെറിയൊരു തന്ത്രമാണ് പ്രയോഗിച്ചത്.

സംസ്ഥാനത്തെ കേ ബിള്‍ ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറയുകയായിരുന്നു ആ തന്ത്രം- ബെഹ്റ പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും കത്തി നില്‍ക്കുന്ന സമയമായതിനാല്‍ ആ തന്ത്രം വിജകരമായിരുന്നുവെന്നും ബഹ്റ പറഞ്ഞു. ജനങ്ങളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ ആ നീക്കം ധാരളമായിരുന്നുവെന്നും ബഹ്റ അവകാശപ്പെട്ടു.

വെല്ലുവിളികളെ വലുതായി കാണുമ്പോള്‍ മാത്രമാണ് പ്രശ്നമുള്ളതെന്നും എത്ര വലിയ പ്രശ്നങ്ങള്‍ക്കും ചിന്തിച്ചാല്‍ നിസാരമായി പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more