44 വര്‍ഷത്തെ സിനിമാജീവിത്തില്‍ ആദ്യമായി സംവിധായകകുപ്പായമണിയുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. 2019ലായിരുന്നു താരം ഇക്കാര്യം അനൗണ്‍സ് ചെയ്തത്. ബാറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. 2021ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം കൊവിഡ് ലോക്ക്ഡൗണ്‍ കാരണം പൂര്‍ത്തിയാവാന്‍ സമയമെടുത്തിരുന്നു.
പൂര്‍ണമായും ത്രീഡിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം അണിയിച്ചൊരുക്കിയ ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആദ്യം മുതല്‍ക്കേ ചര്‍ച്ചയായിരുന്നു. ഫാന്റസി അഡ്വഞ്ചര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. കൊച്ചിയിലും ഗോവയിലുമായാണ് സിനിമ പൂര്‍ത്തിയാക്കിയത്.
വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്താനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.ലിഡിയന്‍ നാദസ്വരവും മാര്‍ക്ക് കിലിയനുമാണ് ചിത്രത്തിന്റെ സംഗീതം. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Behind the scenes video of Barroz out