ജോഗിങ് തുടങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Daily News
ജോഗിങ് തുടങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th November 2015, 12:51 pm

jogവ്യായാമം ചെയ്യാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങള്‍. ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ ഓട്ടമാണോ നിങ്ങള്‍ തെരഞ്ഞെക്കുന്നത്. എങ്കില്‍ നിങ്ങള്‍ക്കിതാ ചില നിര്‍ദേശങ്ങള്‍.

മുമ്പ് നിങ്ങള്‍ എത്രത്തോളം ഫിറ്റായിരുന്നു ഊര്‍ജ്ജസ്വലരായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ നോക്കേണ്ടതില്ല. ആദ്യം ഇപ്പോഴത്തെ സാഹചര്യം തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. പതുക്കെ തുടങ്ങുക.

തുടക്കത്തില്‍ ദൂരത്തെക്കുറിച്ചും ഓടിയെത്താനെടുക്കുന്ന സമയത്തെക്കുറിച്ചും ടെന്‍ഷനടിക്കേണ്ട.

ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ച ഒരു മിനിറ്റുമുതല്‍ അഞ്ചുമിനിറ്റുവരെ പതുക്കെ നടക്കുക. പിന്നീട് അഞ്ചുമിനിറ്റോളം വേഗത്തില്‍ നടക്കുക. മൂന്നോ നാലോ തവണ ഇത് ഈ രീതി ആവര്‍ത്തിക്കു.

പത്തുമിനിറ്റോളം സ്പീഡില്‍ നടക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നില്ലെന്നു തോന്നിയാല്‍ നിങ്ങള്‍ ചെറുതായി ജോഗിങ് തുടങ്ങാം. അഞ്ചാറ് മിനിറ്റ് സ്പീഡില്‍ നടക്കുക.  അഞ്ചാറ് മിനിറ്റ് ജോഗിങ് ചെയ്യുക. മൂന്നാലു തവണ ഈ രീതി തുടരുക.

ഷോള്‍ഡറുകള്‍ റിലാക്‌സ് ചെയ്തുകൊണ്ട് തുടങ്ങുക.

നടക്കുകയാണെങ്കിലും ഓടുകയാണെങ്കിലും ശ്വാസോച്ഛ്വാസത്തിലും ശ്രദ്ധിക്കുക. ഓട്ടം തുടങ്ങുന്ന സമയത്ത് ശ്വാസം വിട്ട് ചെറുതായി ശ്വാസം എടുക്കാന്‍ തുടങ്ങണം.

ഓടുന്ന സമയത്ത് നിങ്ങളുടെ പദയൊച്ചകള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്കത് കേള്‍ക്കാമെങ്കില്‍ വളരെ കൂടുതലാണത്. അതിനാല്‍ കാലുകള്‍ സോഫ്റ്റാക്കാന്‍ ശ്രമിക്കുക.

തുടക്കത്തില്‍ നിങ്ങളുടെ ശരീരം പെട്ടെന്ന് നിര്‍ത്താന്‍ ആവശ്യപ്പെടും. ആദ്യത്തെ മൂന്നോ നാലോ ആഴ്ച ആ ഉപദേശം സ്വീകരിക്കുക.

എല്ലാ 10മിനിറ്റിനുള്ളിലും അല്പം വെള്ളം കുടിക്കുക. ഭക്ഷണം കഴിച്ചയുടനെ ഓടാന്‍ പാടില്ല. കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും കഴിഞ്ഞേ ഓടാവൂ.