അജ്മീർ : പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻമാരുടെ കുടുംബത്തിനായി ഭിക്ഷാടക നൽകിയത് 6.61 ലക്ഷം രൂപ. രാജസ്ഥാനിലെ അജ്മീറിലെ തെരുവിൽ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീയാണ് ഭിക്ഷയിലൂടെ സമ്പാദിച്ച 6.61 ലക്ഷം രൂപ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്കാണ് നൽകിയത്.
Also Read “ഞാന്‍ ആ സിനിമ കണ്ടിട്ടില്ല”; “കുട്ടിച്ചന്‍” സിനിമാ വിവാദത്തില്‍ കോട്ടയം നസീര്‍
എന്നാൽ നന്ദിനി ഇപ്പോൾ ജീവനോടെ ഇല്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ രോഗബാധിതയായി ഇവർ മരണപെട്ടു. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഇവരുടെ ആഗ്രഹം മാനിച്ചാണ് പണത്തിന്റെ അവകാശികളായി നന്ദിനി നിശ്ചയിച്ചിരുന്ന രണ്ടു പേർ പണം ജവാന്മാർക്കായി നൽകിയത്. അജ്മീറിലെ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷ യാചിച്ചിരുന്നത്.
ഇവിടെ നിന്നും കിട്ടുന്ന തുച്ഛമായ തുകയിൽ നിന്നും ചിലവ് കഴിച്ച് ബാക്കിയുള്ള തുക ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു നന്ദിനിയുടെ പതിവ്. ബാങ്കിൽ നിക്ഷേപിച്ച തുക രാജ്യത്തിനായി ചിലവഴിക്കണമെന്നും നന്ദിനി ആഗ്രഹിച്ചു. ഇതിനായി രണ്ടു പേരെ നന്ദിനി ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ചാണ് ഇവർ നന്ദിനിയുടെ സമ്പാദ്യം സി.ആർ.പി.എഫ്. ജവാൻമാർക്ക് നൽകുന്നതാണ് ഉചിതം എന്നുകണ്ട് പണം കൈമാറിയത്.