മുംബൈ: കഴിഞ്ഞ മാസം മുംബൈയില്‍ ആത്മഹത്യ ചെയ്ത ദാദ്ര, നഗര്‍ ഹവേലി എം.പി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരോട് സഹായം ആവശ്യപ്പെട്ട് ഒന്നിലധികം കത്തുകള്‍ എഴുതിയിരുന്നുവെന്ന് കോണ്‍ഗ്രസ്.
ബി.ജെ.പി നേതാക്കളും കേന്ദ്ര ഉദ്യോഗസ്ഥരും ഉപദ്രവിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ ദെല്‍ക്കര്‍ തന്റെ ജീവനെടുത്തതെന്നും ഇത് ജനാധിപത്യത്തിന്റെ ദുരന്തമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് ആരോപിച്ചു.
”ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ദെല്‍ക്കര്‍ പലതവണ കത്തയച്ചു.ഇത് ഒരു എം.പിയുടെ ജീവിതവും മരണവും സംബന്ധിച്ച കാര്യമാണ്. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ദെല്‍ക്കറെ ഉടന്‍ സഹായിക്കാമായിരുന്നു. അദ്ദേഹത്തിന്റെ കത്തുകള്‍ മനഃപൂര്‍വ്വം അവഗണിക്കാന്‍ അവര്‍ തീരുമാനിച്ചോ എന്നതാണ് ചോദ്യം, ”സാവന്ത് ചോദിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ മറൈന്‍ ഡ്രൈവിലെ ഹോട്ടലിലാണ് മോഹന്‍ ദെല്‍ക്കറെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക