റിലീസിന് മുന്‍പേ പെരുച്ചാഴി ബോളിവുഡിലേക്ക്
Daily News
റിലീസിന് മുന്‍പേ പെരുച്ചാഴി ബോളിവുഡിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th May 2014, 2:37 pm

[] മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴിയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ചിത്രം ബോളിവുഡിലേക്കും. റിലീസിങിന് മുന്‍പേ പെരുച്ചാഴി ഹിന്ദിയില്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലും മുകേഷും അഭിനയിക്കുന്ന വേഷങ്ങള്‍ ഹിന്ദിയില്‍ ചെയ്യുന്നത് കമല്‍ഹാസനും സഞ്ജയ് ദത്തുമാണ്.

പെരുച്ചാഴിയുടെ ചിത്രീകരണം ഇപ്പോള്‍ അമേരിക്കയില്‍ പുരോഗമിക്കുന്നു. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് അജയ് വേണുഗോപാലാണ്. ചിത്രം നിര്‍മ്മിക്കുന്നത് സാന്ദ്ര തോമസും വിജയ് ബാബുവുമാണ്.

അജുവര്‍ഗീസ്, ബാബുരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം ലാല്‍ ഒരു മുഴുനീള കോമഡി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് പെരുച്ചാഴിക്ക്. സമകാലീന സംഭവങ്ങള്‍ പശ്ചാത്തലമാക്കി ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് സിനിമ.