ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ സര്‍വേയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് സര്‍വേ നടത്തുന്നത്. കൊവിഡ് 19 കൈകാര്യം ചെയ്തത്, ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത്, രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടലിനെക്കുറിച്ചാണ് ജനങ്ങളുടെ അഭിപ്രായം ചോദിക്കുന്നതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രാജ്യമാണോ അല്ലെങ്കില്‍ സംസ്ഥാന തലത്തിലുള്ളതോ പ്രാദേശിക തലത്തിലുള്ളതോ ആയ പ്രശ്നങ്ങളാണോ വോട്ട് ചെയ്യുമ്പോള്‍ ജനങ്ങള്‍ ഏറ്റവും വലിയ ഘടകമാക്കിയതെന്നും ‘നിങ്ങളുടെ അഭിപ്രായം പങ്കിടുക’ എന്ന തലക്കെട്ടില്‍,സര്‍വേ ചോദിക്കുന്നു.
സംസ്ഥാനത്തെ ഏറ്റവും ജനപ്രിയരായ മൂന്ന് ബി.ജെ.പി നേതാക്കളുടെ പേരും സര്‍വേയില്‍ ചോദിക്കുന്നുണ്ട്.