| Saturday, 7th April 2012, 12:56 pm

ജിസം 2 വിന് മുമ്പ് സണ്ണി ലിയോണിന്റെ ബ്ലാക്ക് ഷാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:  ബോളിവുഡിലെ അരങ്ങേറ്റ ചിത്രം ജിസം 2 വിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സണ്ണിലിയോണ്‍. ലിയോണിന്റെ അഭിനയ ജീവിതത്തിലെ അവസാനചിത്രമാണിതെന്ന സംസാരമുണ്ടായിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ അസ്ഥാനത്താണെന്നാണ് പുതിയ വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്.

ജിസം 2 വിന് പിന്നാലെ മറ്റൊരു സിനിമയിലേക്കു കൂടി സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്തുകഴിഞ്ഞു. ഫിലിപ്പീന്‍സ് സംവിധായകനും നടനുമായ സ്‌ററ്റീഗത് ഡോറാണ് സണ്ണി ലിയോണിനെ നായികയാക്കി ചിത്രം ചെയ്യുന്നത്. ബ്ലാക്ക് ഷാമ എന്ന് പേരിട്ട ചിത്രം ജിസം 2 വിന് മുമ്പ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

പതിവ് ലിയോണ്‍ ചിത്രം പോലെ ഇതും എ സര്‍ട്ടിഫിക്കറ്റ് ചിത്രമാണ്. ഇന്ത്യന്‍ പ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് ചിത്രം പുറത്തിറക്കുന്നത്. പഴയ സ്റ്റൈലിലുള്ള ഒരു പ്രേതകഥയാണിത്. ചില പക്ഷി ഫോട്ടോഗ്രാഫറുകള്‍ പ്രതികാരദാഹിയായ പ്രേതത്തെ  ഡോക്ടറുടെ സഹായത്തോടെ പുണ്യഭൂമിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് ഡോര്‍ വെളിപ്പെടുത്തി.

കനേഡിയന്‍ സിഖ് പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍ ജെന്നി സിംഗ് എന്ന കഥാപാത്രത്തെയാണ് സണ്ണിലിയോണ്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫിലിപ്പീന്‍സ്, സെബു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

അതേസമയം,ബ്ലൂഫിലിം നായിക സണ്ണി ലിയോണിനെ നായികയാക്കി ഒരുക്കുന്ന ജിസം 2 ബോളിവുഡില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നീലചിത്ര നടിയെ നായികയാക്കിയത് ബോളിവുഡിലെ പല നായികമാര്‍ക്കും അത്ര ഇഷ്ടമായതുമില്ല. എന്നാല്‍, സംവിധായിക പൂജ ഭട്ട് ഇതിലൊന്നും കുലുങ്ങുന്ന മട്ടില്ല. തന്റെ സിനിമ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള പ്രണയചിത്രമാണെന്നാണ് പൂജ പറയുന്നത്.

We use cookies to give you the best possible experience. Learn more