'മര്‍ദ്ദനത്തിന് മുന്‍പ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തു; വയറ്റില്‍ ശക്തിയായി തൊഴിച്ചു'; പൊലീസുകാരന്റെ മകന്റെ മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
national news
'മര്‍ദ്ദനത്തിന് മുന്‍പ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തു; വയറ്റില്‍ ശക്തിയായി തൊഴിച്ചു'; പൊലീസുകാരന്റെ മകന്റെ മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th September 2018, 2:53 pm

ന്യൂദല്‍ഹി: തന്നെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്നതിന് മുന്‍പ് പൊലീസുകാരന്റെ മകന്‍ ബലാത്സംഗം ചെയ്തിരുന്നെന്ന് ദല്‍ഹിയില്‍ മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

തന്നെ മര്‍ദ്ദനത്തിന് ഇരയാക്കുന്നതിന് മുന്‍പ് വാഷ്‌റൂമില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി.

ദല്‍ഹി നാര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐ അശോക് സിംഗ് തോമറിന്റെ മകനായ രോഹിതായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

“”സെപ്റ്റംബര്‍ 2 ന് ഉത്തം നഗറില്‍ എത്തണമെന്ന് പറഞ്ഞ് രോഹിത് എന്നെ വിളിക്കുകയായിരുന്നു. വരില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. എന്നാല്‍ അയാള്‍ സമ്മതിച്ചില്ല. അയാളുമായി സംസാരിച്ചപ്പോള്‍ എനിക്ക് പല കാര്യങ്ങളും മനസിലായി. രോഹിതുമായി കഴിഞ്ഞ 3 വര്‍ഷമായി ബന്ധമുണ്ട്. എന്റെ സുഹൃത്തായാണ് ഞാന്‍ അദ്ദേഹത്തെ ആദ്യം കണ്ടത്.


കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും; എ.ഐ.സി.സിയുടെ തീരുമാനമാണ് അവസാനവാക്കെന്നും സുധാകരന്‍


എന്നാല്‍ പിന്നീടാണ് അദ്ദേഹം വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറയുന്നത്. എന്നാല്‍ പിന്നീട് മറ്റൊരു പെണ്‍കുട്ടിയുമായി അയാള്‍ക്ക് ബന്ധമുണ്ടെന്ന് അയാളുടെ സുഹൃത്ത് അലി ഹസന്‍ എന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് ആരെയെങ്കിലും ഒരാളെ തിരഞ്ഞെടുക്കാമെന്നും രണ്ട് പേരുടേയും ജീവിതം ഇല്ലാതാക്കരുതെന്നും ഞാന്‍ അയാളോട് പറഞ്ഞു. എന്നാല്‍ ആദ്യം അയാള്‍ അതിനെയെല്ലാം എതിര്‍ത്തു. തുടര്‍ന്ന് ഞാന്‍ പോകാനായി എഴുന്നേറ്റപ്പോള്‍ എന്നെ അയാള്‍ ശക്തിയായി അടിച്ചു. ഓടിരക്ഷപ്പെടാനുള്ള ശക്തി അപ്പോള്‍ ഉണ്ടായിരുന്നില്ല. എന്റെ വയറിന് ശക്തിയായി തൊഴിച്ചു. അലി ഹസന്‍ ഇതെല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. അടിക്കരുതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും കേട്ടില്ല. മര്‍ദ്ദനം നടക്കുന്നതിന് മുന്‍പ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തിരുന്നു. എന്നെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടണം. മറ്റൊരു പെണ്‍കുട്ടിയ്ക്കും ഈ അവസ്ഥ ഉണ്ടാകരുത്- പെണ്‍കുട്ടി പറയുന്നു.

യുവാവിന്റെ സുഹൃത്തായിരുന്നു പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തിയത്. വീഡിയോ വ്യാപകമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എ.എസ്.ഐ അശോക് സിംഗ് തോമറിനെ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുകയും കേസില്‍ അശോക് സിംഗിനെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. മകന്‍ ഭീഷണിപ്പെടുത്തുന്നതായി അശോക് സിംഗിനോട് പറഞ്ഞെങ്കിലും അയാളും തന്നെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു.

ദല്‍ഹി നഗരത്തില്‍ ഒരു ബി.പി.ഒ സെന്ററില്‍ വെച്ചായിരുന്നു പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. രോഹിത് ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്. ഇയാളുടെ സുഹൃത്ത് അലി ഹസന്റെതാണ് സ്ഥാപനം.