കൊച്ചി: ഈയോബ്ബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നു. നിലവില്‍ അമല്‍ നീരദ് പ്രഖ്യാപിച്ച ബിലാലിന് മുമ്പ് തന്നെ ഈ ചിത്രം ആരംഭിക്കും. ഈ മാസം അവസാനം പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവ നായിക നിരയിലെ ശ്രദ്ധേയ താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാവുന്നത്.
ഒറ്റ ഷെഡ്യൂള്‍ മാത്രമുള്ള ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വാഗമണിലാണ്. എന്നാല്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം ലിറ്റില്‍ സ്വയംപ് ആണ്. ഇതിന് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കുകയുള്ളു.
ട്രാന്‍സിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് തന്നെയാണ്. ഈ രണ്ട് ചിത്രങ്ങള്‍ക്കും ശേഷമായിരിക്കും അമല്‍ നീരദിന്റെ ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാഭാഗമായ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളു.