ബീറ്റ്റൂട്ട് പലരുടെയും ഇഷ്ടവിഭവം ആണ്. രക്തമുണ്ടാക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുകൂടിയാണിത്. ഇന്ന് ബീറ്റ്‌റൂട്ട് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കിച്ചടി എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.
ബീറ്റ് റൂട്ട് ഗ്രേറ്റ് ചെയ്ത് 250 ഗ്രാം
സവാള അരിഞ്ഞത് 100 ഗ്രാം
തെെര് 250 മില്ലി
പച്ചമുളക് അരിഞ്ഞത് 4 എണ്ണം
മഞ്ഞൾപ്പൊടി ഒരു നുള്ള്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില 3 തണ്ട്
വറ്റൽ മുളക് 3
ഉഴുന്ന് പരിപ്പ് 50ഗ്രാം
തയ്യാറാക്കുന്ന വിധം
ബീറ്റ് റൂട്ട് അരിഞ്ഞത് അതിലേക്ക് പച്ചമുളക് ചേര്‍ക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ശേഷം വറ്റല്‍ മുളക് ചെറുതാക്കിയതും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. ബീറ്റ്‌റൂട്ട് അരിഞ്ഞതു ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കട്ട ഉടച്ച തൈര് ചേര്‍ത്ത് ബീറ്റ്‌റൂട്ടിലേക്ക് ഒഴിച്ച് ഇളക്കി ഉപ്പ് പാകത്തിനിടുക. പതഞ്ഞു വരുമ്പോള്‍ വറവിട്ട് വാങ്ങി വെയ്ക്കാം.