| Wednesday, 14th December 2016, 12:25 pm

ബാറില്‍ നിന്ന് ബിയര്‍ പാഴ്‌സല്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബിയര്‍ പാര്‍ലറുകളില്‍ നിന്നും പാഴ്സല്‍ നല്‍കുന്നതിനെതിരെയും കൂടുതല്‍ കൗണ്ടുകറുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയും ഋഷിരാജ് സിങ് പാര്‍ലറുകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.


ന്യൂദല്‍ഹി: ബാറില്‍ നിന്ന് ബിയര്‍ പാഴ്‌സല്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി. പാഴ്‌സല്‍ വാങ്ങേണ്ടവര്‍ ഔട്ട് ലെറ്റില്‍ പോയി വാങ്ങണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബാര്‍, ബിയര്‍വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ബിയര്‍ പാഴ്‌സലായി നല്‍കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു.

ബിയര്‍ പാഴ്‌സലായി നല്‍കാമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. ബിയര്‍ പാഴ്‌സലായി നല്‍കാനുള്ള അനുമതി ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും മാത്രമാണെന്നായിരുന്നു കോടതി ഉത്തരവ്.

ഈ വിധിക്കെതിരെയായിരുന്നു ബിയര്‍പാര്‍ലര്‍ ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ ശേഷമാണ് ബിയര്‍ പാര്‍ലറുകളില്‍ നിന്ന് പാഴ്‌സല്‍ കൊണ്ട് പോകുന്നത് വിലക്കിയത്.


ബിയര്‍ പാര്‍ലറുകളില്‍ നിന്നും പാഴ്സല്‍ നല്‍കുന്നതിനെതിരെയും കൂടുതല്‍ കൗണ്ടുകറുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയും ഋഷിരാജ് സിങ് പാര്‍ലറുകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

പുതിയ ഉത്തരവ് പ്രകാരം ബിവറേജ് കോര്‍പറേഷന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും ഔട്ട് ലെറ്റുകളില്‍ നിന്ന് മാത്രമെ ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാന്‍ കഴിയൂവെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ബിയര്‍ പാര്‍ലറുകളില്‍ നിന്ന് വാങ്ങുന്ന മദ്യം അവിടെ വെച്ച് കുടിക്കണമെന്നതാണ് നിയമമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിയെയായാണ് സുപ്രീം കോടതിയും ശരിവെച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more