കോഴിക്കോട്: കോഴിക്കോട് നടക്കുന്ന വിവാദ മൂത്രപാന ചികിത്സാകൂട്ടായ്മയില്‍ നിന്ന് മേയര്‍ ബീനാ ഫിലിപ്പ് പിന്മാറി. ശാസ്ത്രപ്രചാരകരുടെയും പൊതുജനാരോഗ്യവിദഗ്ധരുടെയും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് മേയര്‍ പിന്മാറിയത്.
മേയര്‍ ഇല്ലാതായതോടെ പരിപാടിയില്‍ ജനപങ്കാളിത്തവുമില്ലായിരുന്നു. കോഴിക്കോട് നളന്ദഹാളിലായിരുന്നു മൂത്ര ചികിത്സാ കൂട്ടായ്മ.
മൂത്രചികിത്സ എന്നത് കപട ചികിത്സയാണെന്നും മേയറെപ്പോലുള്ള ഒരു വ്യക്തി അതിനെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റ് ഡോ. മനോജ് കോമത്തും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിലുള്ള കാപ്‌സ്യൂള്‍ എന്ന സംഘടനയും മേയര്‍ക്ക് കത്തെഴുതിയിരുന്നു.
കത്തിലെ ആവശ്യം അംഗീകരിച്ച മേയര്‍ പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്നു പി.എന്‍ ദാസിന്റെ അനുസ്മരണം മൂത്ര ചികിസാകൂട്ടായ്മ നടത്തുന്നതാണ് വിവാദത്തിലായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക