|

'മൂന്ന് പേര്‍ക്കായി രണ്ടു കസേരയേ ഉള്ളൂവെങ്കില്‍ ആണുങ്ങളെ ആദ്യമിരുത്താനേ ഞാന്‍ നോക്കൂ,' ബീനാ കണ്ണന്റെ പഴയ വീഡിയോ ചര്‍ച്ചയാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രശസ്ത ബിസിനസ് വുമണായ ബീന കണ്ണന്റെ പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. സ്ത്രീകളോടും പുരുഷന്‍മാരോടും തനിക്കുള്ള നിലപാട് വ്യക്തമാക്കുന്ന ബീന കണ്ണന്‍ പറഞ്ഞ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

താന്‍ ഒരു ഫെമിനിസ്റ്റ് അല്ലെന്നും ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ പുരുഷന്‍മാരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നുമാണ് ബീന കണ്ണന്‍ പറയുന്നത്. കപ്പ ടി.വിയുടെ ദ ഹാപ്പിനെസ് പ്രൊജക്ട് എന്ന പരിപാടിയിലാണ് ഇവരുടെ പ്രതികരണം.

‘ എന്റെ സ്റ്റാഫുകളില്‍ മുക്കാല്‍ ഭാഗവും പുരുഷന്‍മാരായിരിക്കും. രണ്ട് കസേരയെ ഉള്ളൂ, മൂന്ന് പേരെ ഇരുത്തണമെങ്കില്‍ ആണുങ്ങളെ ആദ്യം ഇരുത്താനേ ഞാന് നോക്കുള്ളൂ,’ ബീന കണ്ണന്‍ പറഞ്ഞു.

ഒപ്പം ആണ്‍ മയിലിന് മാത്രമേ പീലി ഉള്ളൂ, ആണ്‍ ആനയ്ക്ക് മാത്രമേ കൊമ്പുള്ളൂ എന്നിങ്ങനെയുള്ള പരാമര്‍ശവും ബീന കണ്ണന്‍ നടത്തി.

ബീന കണ്ണന്റെ അഭിപ്രായത്തെ അനുകൂലിച്ചു കൊണ്ടും പ്രതികൂലികൊണ്ടും നിരവധി പേരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തു വരുന്നത്.

beena kannan’s old interview gets viral

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

Video Stories