|

കൂടുതലും ലഭിച്ചത് അത്തരം കഥാപാത്രങ്ങളായത് കൊണ്ടാണ് സിനിമയില്‍ നിന്ന് മാറി നിന്നത്; ബീന ആന്റണി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളായ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. സീരിയലിലും കോമഡി പ്രോഗ്രാമുകളിലും മുഖം കാണിക്കുന്നതിന് മുമ്പ് ഒരുപിടി സിനിമകളിലും ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്.

സിനിമ വിട്ട് മറ്റ് മേഖലകളിലേക്ക് തിരിയാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് ബീനയിപ്പോള്‍. കൂടുതലായും ലഭിച്ചത് സഹോദരി കഥാപാത്രങ്ങളായതുകൊണ്ടാണ് താന്‍ സിനിമയില്‍ നിന്ന് മാറിനിന്നതെന്നാണ് നടി പറയുന്നത്.

അത്തരം കഥാപാത്രങ്ങളുമായി മുന്നോട്ട് പോകാനാകില്ലെന്ന് തോന്നിയിരുന്നുവെന്നും ബീന ആന്റണി പറയുന്നു.

‘അക്കാലത്താണ് സീരിയലിലേക്ക് വിളിക്കുന്നത്. സിനിമയേക്കാള്‍ കൂടുതല്‍ പ്രാധാന്യമുള്ള റോളുകള്‍ സീരിയലില്‍ കിട്ടിയതോടെ മിനിസ്‌ക്രീനാണ് കരിയറെന്ന് ഉറപ്പിച്ചു. ഒരുപാട് നല്ല സീരിയലുകളും ടെലിവിഷന്‍ ഷോകളും ചെയ്യാന്‍ പറ്റി.

ഇപ്പോഴും ചെയ്യുന്നു. ഈ മേഖലയില്‍ നിന്നു തന്നെ ഒരാളെ വിവാഹം കഴിച്ചതിനാല്‍ കരിയര്‍ ബ്രേക്കും വന്നില്ല,’ ബീന ആന്റണി പറഞ്ഞു.

ജനങ്ങളുടെ മനസ്സില്‍ തന്നെ അടയാളപ്പെടുത്തിയത് സീരിയലുകള്‍ ആണെന്നാണ് ബീന പറയുന്നത്.

ഈയടുത്ത് കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്നു നടി. കൊവിഡ് പിടിപെട്ടതോടെ ഗുരുതരമായ സാഹചര്യങ്ങളിലൂടെയാണ് താന്‍ കടന്നുപോയെതെന്നും ഇത് തന്റെ രണ്ടാം ജന്മമാണെന്നും ബീന ആന്റണി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Beena Antony says about her films