Advertisement
Entertainment news
എനിക്ക് പെണ്‍കുട്ടികളില്ല, അപ്പോള്‍ ഇവന്‍ എന്നെ ഹെല്‍പ്പ് ചെയ്യണ്ടേ: ബീന ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 30, 05:32 pm
Sunday, 30th July 2023, 11:02 pm

മകനായ ആരോമലിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ബീന ആന്റണി. ചായ കുടിച്ച ഗ്ലാസ് പോലും ആരോമല്‍ എടുത്ത് വെക്കില്ലെന്നും എല്ലാം താന്‍ തന്നെ ചെയ്യണമെന്നും ബീന ആന്റണി പറഞ്ഞു. പുറത്ത് പോയി പഠിക്കേണ്ടി വന്നാല്‍ തന്നെ എല്ലാം ചെയ്ത് പഠിക്കണ്ടേയെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബീന ആന്റണി പറഞ്ഞു.

‘ഒരു ചായ കുടിച്ച ഗ്ലാസ് ഇങ്ങനെ എടുത്ത് വെക്കുകയെന്നല്ലാതെ അതെടുത്ത് ഒന്ന് അപ്പുറത്തേക്ക് വെക്കില്ല. എപ്പോഴും ഫോണ്‍ നോക്കി ഇരിപ്പാ. ആ ടേബിളിന്റെ അപ്പുറത്തേക്ക് വെക്കില്ല.

കല്യാണം കഴിച്ച് പെണ്ണുംപിള്ള വരുമ്പോള്‍ ഇതൊക്കെ ചെയ്യുമോ എന്നെനിക്ക് കാണണം. അന്ന് ഞാന്‍ ഒന്ന് നോക്കും, ഇതൊക്കെ വല്ലതും ചെയ്യുന്നുണ്ടോ എന്ന്.

എനിക്ക് പെണ്‍കുട്ടികളില്ല. അപ്പോള്‍ ശരിക്ക് പറഞ്ഞാല്‍ ഇവന്‍ എന്നെ ഹെല്‍പ്പ് ചെയ്യണ്ടേ. അമ്മേനെ ഹെല്‍പ്പ് ചെയ്യണ്ടേ. ആണ്‍കുട്ടികള്‍ അങ്ങനെയാണ്. ആദ്യം അമ്മമാരോട് സ്‌നേഹം വേണം. പാവം എന്റെ അമ്മ കഷ്ടപ്പെടുന്നു, ആ സാധനം ഇതുങ്ങനൊന്നുമില്ല.

അവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം ഉണ്ടാക്കികൊടുക്കുക, അത് തിന്നുക, പോവുക, നമ്മള്‍ ഒരു വേലക്കാരിയെ പോലെ അവിടെ പരിചരിച്ച് നില്‍ക്കണം. തിരിച്ച് അതൊന്നും ഉണ്ടാവില്ലല്ലോ. ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞു, വെളിയില്‍ പോവുമ്പോള്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്ത് പഠിക്കണ്ടേ,’ ബീന ആന്റണി പറഞ്ഞു.

Content Highlight: beena antnony about her son aaromal