ബീഫ് അച്ചാര്‍
Recipe
ബീഫ് അച്ചാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th March 2018, 3:21 pm

 

മലയാളികള്‍ക്ക് അച്ചാര്‍ ഏറെ ഇഷ്ടമാണ്. ദൂരയാത്രയ്ക്കു പോകുമ്പോഴും വിദേശത്തേക്കു പോകുമ്പോഴും പെട്ടിയില്‍ അച്ചാര്‍ മസ്റ്റാണ്. ഇത്തവണ യാത്രയ്ക്ക് കൂട്ടിന് ബീഫ് അച്ചാറായാലോ. എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

ആവശ്യമുളള സാധനങ്ങള്‍:

ബീഫ്- അരക്കിലോ
ഇഞ്ചി- രണ്ടു ടീസ്പൂണ്‍
വെളുത്തുള്ളി- രണ്ടു ടീസ്പൂണ്‍ ചതച്ചത്
അച്ചാര്‍പൊടി- നാലു ടേബിള്‍സ്പൂണ്‍
വെള്ളം- ഒരു കപ്പ്
വിനാഗിരി- ഒരു കപ്പ്
പഞ്ചസാര- രണ്ടുനുള്ള്
നല്ലെണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മഞ്ഞപ്പൊടി- ആവശ്യത്തിന്
മുളകുപൊടി- ആവശ്യത്തിന്
മല്ലിപ്പൊടി- ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:

ബീഫ് വൃത്തിയായി കഴുകി ചെറിയ കഷണങ്ങളായി നുറുക്കി വെക്കുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞ് അല്പം ഉപ്പു ചേര്‍ത്ത് നന്നായി വറ്റിച്ചെടുക്കുക.

ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കി അതിലേക്ക് ബീഫിട്ടശേഷം നന്നായി പൊരിച്ചെടുക്കുക.

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേര്‍ത്ത് മൂപ്പിച്ചശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അച്ചാര്‍പൊടി ചേര്‍ക്കുക. വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ വിനാഗിരി ചേര്‍ത്ത് ഇളക്കിവെക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേര്‍ത്ത് നന്നായി കുറകുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ക്കുക. ബീഫ് അച്ചാര്‍ തയ്യാര്‍.