ബീഫ് ഫെസ്റ്റിവലിലേക്ക് ക്ഷണം; ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
national news
ബീഫ് ഫെസ്റ്റിവലിലേക്ക് ക്ഷണം; ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th July 2019, 5:54 pm

തഞ്ചാവൂര്‍: തമിഴ്‌നാട്ടില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുംഭകോണത്താണ് സംഭവം. തമിഴ്‌നാട് കുടിയരശ് കച്ചി സ്ഥാപകനും നേതാവുമായ എസ്.ഏഴിലനാണ് അറസ്റ്റിലായത്.

ബീഫ് ഫെസ്റ്റിവര്‍ നടത്തുന്നെന്ന് അറിയിച്ച് ഏഴിലന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. തുടര്‍ന്ന് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

മതവിശ്വാസം വൃണപ്പെടുത്തല്‍, സമാധാന അന്തീക്ഷം തകര്‍ക്കാന്‍ ശ്രമിക്കല്‍, ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിലാണ് കേസെടുത്തിട്ടുള്ളത്. ജൂലായ് 13ലാണ് ഏഴിലന്‍ ബീഫ് ഫെസ്റ്റിവലിന് ക്ഷണിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.

ബീഫ് സൂപ്പിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റുചെയ്തതിന്റെ പേരില്‍ ഒരാളെ അടുത്തിടെ തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.